യു.കെ.വാര്‍ത്തകള്‍

നഗ്ന ഫോട്ടോ കാണിച്ച് ഭീഷണി; ക്രോയ്‌ഡോണില്‍ എ ലെവല്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി

നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഓണ്‍ലൈന്‍ നൈജീരിയന്‍ തട്ടിപ്പുകാര്‍ക്ക് ഇരയായി ശ്രീലങ്കന്‍ കൗമാരക്കാരന്‍. അതി സമര്‍ത്ഥനും, സത്സ്വഭാവിയുമായിരുന്ന ഒരു സിക്സ്ത്ത് ഫോം വിദ്യാര്‍ത്ഥിയാണ് നഗ്‌ന ചിത്രങ്ങളുമായി ബ്ലാക്ക് മെയില്‍ ചെയ്യുന്നത് സഹിക്കാനാകാതെ ക്രോയ്ഡോണില്‍ ജീവനൊടുക്കിയത്. ക്രോയ്ഡോണിനെ ഞെട്ടിച്ചിരിക്കുകയാണ്. നല്ലൊരു ഫുട്ബോള്‍ കളിക്കാരനും റഗ്ബി കളിക്കാരനുമായ ഡിനല്‍ ഡി ആല്‍വിസ് എന്ന 16 കാരന്‍ ജി സി എസ് ഇ പരീക്ഷയില്‍ മുഴുവന്‍ എ സ്റ്റാര്‍ റാങ്ക് വാങ്ങിയ മിടുക്കനാണ്.


കേംബ്രിഡ്ജിലെ പഠനം സ്വപ്നം കണ്ടിരുന്ന ആല്‍വിസിന്റെ ജീവിതം മാറിമറയുന്നത് സ്നാപ്ചാറ്റ് വഴിയാണ്. നൈജീരിയയില്‍ നിന്നെന്നു കരുതുന്ന ഒരു വ്യക്തി ബന്ധപ്പെട്ടപ്പോള്‍ മുതലാണ്. ഈ വിദ്യാര്‍ത്ഥിയുടെ രണ്ട് ഫോട്ടോകള്‍ ആ വ്യക്തി അയച്ചു കൊടുത്തു. മാത്രമല്ല, 100 പൗണ്ട് നല്‍കിയില്ലെങ്കില്‍ ആല്‍വിസിന്റെ എല്ലാ ഓണ്‍ലൈന്‍ ഫോളോവേഴ്സിനും ഇത് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍, അതിനു തുനിയാതെ തന്റെ വീട് വിട്ടിറങ്ങിയ ആല്‍വിന്‍ വിവരങ്ങള്‍ വിശദമായി വിവരിച്ചു കൊണ്ട് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്യുകയായിരുന്നു. വീട് വിട്ടിറങ്ങിയ രാത്രിയില്‍ ആല്‍വിസ് തനിക്കും ഭാര്യയ്ക്കും സന്ദേശമയച്ചിരുന്നു എന്ന് ആല്‍വിസിന്റെ പിതാവ് പറയുന്നു.


അച്ഛനെയും അമ്മയേയും ഏറെ സ്നേഹിക്കുന്നു എന്ന് പറഞ്ഞായിരുന്നു സന്ദേശം. സമാനമായ സന്ദേശം തന്റെ രണ്ട് സഹോദരങ്ങള്‍ക്കും ആല്‍വിസ് അയച്ചിരുന്നു. മാത്രമല്ല, സഹോദരന്മാരോട് അമ്മയെയും അച്ഛനെയും നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തെക്കന്‍ ലണ്ടനിലെ സട്ടണില്‍ താമസിക്കുന്ന ആല്‍വിസ്, ക്രോയ്ഡോണ്‍ വിറ്റ്ഗിഫ്റ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു.


ജി സി എസ് ഇ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം സിക്സ്ത് ഫോമില്‍ പഠനം തുടര്‍ന്ന് ആല്‍വിസ് ഇംഗ്ലീഷിലും എക്കണോമിക്സിലും സ്‌കൂളിലെ ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിയായിരുന്നു. കേംബ്രിഡ്ജില്‍ ഒരു ഓപ്പണ്‍ ഡേയില്‍ സന്നിഹിതനായിരുന്ന ആല്‍വിസിന്റെ ആഗ്രഹം അവിടെ എക്കണോമിക്സ്‌ പഠിക്കണം എന്നതായിരുന്നു. എന്നാല്‍, 2022 ഒക്ടോബറില്‍ ഹ്രസ്വമായ ഒരു ഹോളിഡെ യാത്ര കഴിഞ്ഞെത്തിയ ആല്‍വിസ് അസാധാരണമാം വിധം തന്റെ അമ്മയോട് തന്നെ ഒറ്റക്ക് വിടാന്‍ ആവശ്യപ്പെട്ടു.


പിന്നീടാണ് അറിഞ്ഞത് ആല്‍വിസിന്റെ രണ്ട് നഗ്‌ന ഫോട്ടോകള്‍ ആ ദിവസം ഓണ്‍ലൈനില്‍ അവനുമായി ബന്ധപ്പെട്ട വ്യക്തി അയച്ചു നല്‍കി എന്ന്.തന്നെ ബ്ലോക്ക് ചെയ്തത് കൊണ്ട് രക്ഷപ്പെടാന്‍ ആകില്ലെന്നും, 100 പൗണ്ട് നല്‍കണമെന്നും ബ്ലാക്ക്മെയ്ലര്‍ പറഞ്ഞതായി തെക്കന്‍ ലണ്ടനിലെ കൊറോണര്‍ കോടതിയില്‍ ഇന്നലെ ബോധിപ്പിച്ചു. തന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ പലരുടെ കൈകളിലും എത്തിയിരിക്കും എന്നായിരുന്നു ആല്‍വിസ് അനുമാനിച്ചത്.


അന്ന് രാത്രി വീട് വിട്ടിറങ്ങിയ ആല്‍വിസ് പിന്നീട് തിരിച്ചെത്തിയില്ല. ബ്ലാക്ക്മെയ്ലറെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസും നാഷണല്‍ ക്രൈം ഏജന്‍സിയും സമ്മതിക്കുന്നു. എന്നാല്‍, ആ വ്യക്തി നൈജീരിയ ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറയുന്നു. ആല്‍വിസിന്റെ ഒപ്പം ഉള്ളപ്പോള്‍ ഒരു പെണ്‍കുട്ടിയാകാം ചിത്രങ്ങള്‍ എടുത്തതെന്ന് കരുതുന്നതായി അവന്റെ പിതാവ് കോടതിയില്‍ പറഞ്ഞു.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions