യു.കെ.വാര്‍ത്തകള്‍

ബജറ്റില്‍ വെട്ടിച്ചുരുക്കുന്നത് നാഷണല്‍ ഇന്‍ഷുറന്‍സ് മാത്രം; വേപ്പുകള്‍ക്കും, സിഗററ്റുകള്‍ക്കും നികുതി കൂട്ടും

അടുത്ത ആഴ്ചയിലെ ബജറ്റില്‍ സുപ്രധാന നികുതി വെട്ടിക്കുറവുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷ മങ്ങുന്നു. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാനുള്ള നടപടി മാത്രമാണ് ചാന്‍സലര്‍ ജെറമി ഹണ്ട് ഉള്‍പ്പെടുത്തുകയെന്നാണ് ഏറ്റവും പുതിയ വിവരം. സുപ്രധാന സാമ്പത്തിക പാക്കേജിന്റെ ഭാഗമായി എന്‍ഐസികളില്‍ നിന്നുമായി ജോലിക്കാര്‍ക്ക് വേണ്ടി ഒരു പെന്നി കുറയ്ക്കുമെന്നാണ് അഭ്യൂഹം.


ഇതിന് പുറമെ ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിച്ച് നിര്‍ത്തിയ നടപടിയും തുടര്‍ന്നേക്കും. ഇത് രണ്ടും ചേര്‍ന്ന് ട്രഷറിക്ക് പ്രതിവര്‍ഷം 5.5 ബില്ല്യണ്‍ പൗണ്ട് ചെലവാണ് വരുന്നത്. എന്നാല്‍ ടോറി എംപിമാരെ തൃപ്തിപ്പെടുത്താന്‍ ഇതുമാത്രം മതിയാവില്ല. തെരഞ്ഞെടുപ്പ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്‍കം ടാക്‌സില്‍ ഇളവ് പ്രഖ്യാപിച്ച് നാടകീയ നീക്കം നടത്തണമെന്നാണ് ഇവര്‍ വാദിക്കുന്നത്.


വേപ്പിംഗ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നവര്‍ക്കും, നിര്‍മ്മാതാക്കള്‍ക്കും പുതിയ ചാര്‍ജ്ജ് ഏര്‍പ്പെടുത്താന്‍ ബജറ്റ് തയ്യാറായേക്കും. ഈ ശീലത്തിന്റെ ആകര്‍ഷണം കുറയ്ക്കാനുള്ള നടപടികള്‍ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പുകയില ഡ്യൂട്ടികളും വര്‍ദ്ധിപ്പിച്ച് വേപ്പിംഗ് സിഗററ്റിനേക്കാള്‍ ലാഭകരമാക്കി നിലനിര്‍ത്തുകയും ചെയ്യും.


കാര്യങ്ങള്‍ ഈ വിധത്തില്‍ നീങ്ങിയാല്‍ ദശകത്തിന്റെ അവസനത്തോടെ നികുതി ഭാരം 100 ബില്ല്യണ്‍ പൗണ്ട് കടക്കുമെന്നാണ് ഇക്കണോമിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. അടുത്ത രണ്ട് വര്‍ഷത്തില്‍ നികുതി വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് പറയുന്നു. വന്‍തോതില്‍ നികുതികള്‍ വെട്ടിക്കുറയ്ക്കാന്‍ കഴിയുമെന്നാണ് ഹണ്ട് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിലെ പൊതുസാമ്പത്തിക രംഗം ഉദ്ദേശിച്ചതിലും മോശമായതോടെയാണ് ഇത് ഉപേക്ഷിക്കേണ്ടി വരുന്നത്.

നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ നീക്കങ്ങള്‍ നടത്താന്‍ മറുഭാഗത്ത് പൊതുചെലവുകള്‍ കുറയ്ക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ബജറ്റില്‍ ഒരു റൗണ്ട് നികുതി വര്‍ദ്ധനവുകള്‍ കൂടി പ്രഖ്യാപിക്കാനാണ് ഹണ്ട് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടര്‍ ചെലവഴിക്കലുകള്‍ വെട്ടിക്കുറയ്ക്കുമെന്നാണ് കരുതുന്നത്. 2010 മുതല്‍ 2015 വരെ കാലത്ത് ഡേവിഡ് കാമറൂണ്‍ ഗവണ്‍മെന്റ് നടപ്പാക്കിയ കര്‍ശനമായ സാമ്പത്തിക നിയന്ത്രണങ്ങള്‍ക്ക് തുല്യമാകും ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതോടെ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും 20 ശതമാനം ബജറ്റ് വിഹിതം കുറയ്ക്കാന്‍ വഴിയൊരുങ്ങുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ കണക്കാക്കുന്നത്. ഹെല്‍ത്ത് ഉള്‍പ്പെടെ ഏതാനും വകുപ്പുകള്‍ മാത്രമാണ് ഇതില്‍ നിന്നും രക്ഷപ്പെടുക.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions