യു.കെ.വാര്‍ത്തകള്‍

യുകെയുടെ ഭക്ഷ്യ വിലക്കയറ്റം രണ്ട് വര്‍ഷത്തെ താഴ്ചയില്‍; കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമോ?


യുകെയുടെ ഭക്ഷ്യ വിലക്കയറ്റം രണ്ട് വര്‍ഷത്തെ താഴ്ചയില്‍. കുറയുന്ന എനര്‍ജി ചെലവുകളും, ബ്രിട്ടനിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വില യുദ്ധവും തുടങ്ങിയതോടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റത്തില്‍ കുറവ് വരുന്നുണ്ട്. രണ്ട് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വിലക്കയറ്റം എത്തുന്നത് . കടുപ്പമേറിയ ബജറ്റില്‍ വലഞ്ഞ കുടുംബങ്ങള്‍ക്ക് ഈ വാര്‍ത്ത ആശ്വാസമായി മാറുകയാണ്.

ഫെബ്രുവരിയില്‍ മത്സ്യം, മാംസം, പഴങ്ങള്‍ എന്നിവയുടെ വിലയും താഴ്ന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യവിലയില്‍ 5% വര്‍ദ്ധനവാണ് നേരിട്ടത്. ജനുവരിയിലെ 6.1 ശതമാനത്തില്‍ നിന്നുമാണ് ഈ കുറവ്. 2022 മേയ് മാസത്തിന് ശേഷം ഏറ്റവും താഴ്ന്ന നിരക്കിലേക്കാണ് ഇത് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യം ഷോപ്പ് പ്രൈസ് ഇന്‍ഡക്‌സ് വ്യക്തമാക്കുന്നു.

വിലവര്‍ദ്ധനവ് ഇപ്പോഴും തുടരുന്നുണ്ടെങ്കിലും മുന്‍പത്തെ തോതില്‍ ഇരട്ട അക്കത്തിലുള്ള വര്‍ദ്ധനവുകള്‍ ഇപ്പോള്‍ അവസാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ എനര്‍ജി വിലയിലുണ്ടായ കുതിച്ചുചാട്ടമാണ് ഇതിന് പ്രധാനമായും കാരണമായത്. ഫെബ്രുവരിയില്‍ 0.1% താഴ്ചയാണ് ഭക്ഷ്യവിലയില്‍ നേരിട്ടത്. സെപ്റ്റംബറിന് ശേഷമുള്ള ആദ്യത്തെ താഴ്ചയാണിത്.

ഹോള്‍സെയില്‍ വിലയില്‍ നേരിട്ട ഇടിവ് കുടുംബങ്ങളുടെ എനര്‍ജി ബില്ലുകളിലും പ്രതിഫലിക്കുന്നുണ്ട്. ഏപ്രില്‍ മുതല്‍ എനര്‍ജി പ്രൈസ് ക്യാപ്പ് 12% താഴുമെന്ന് ഓഫ്‌ജെം പ്രഖ്യാപിച്ചിരുന്നു. ഇതോടെ വാര്‍ഷിക ബില്‍ 1690 പൗണ്ട് എന്ന നിലയിലേക്കാണ് താഴുക.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions