യു.കെ.വാര്‍ത്തകള്‍

സുരക്ഷ വെട്ടിയ ഹോം ഓഫീസിനെ കോടതി കയറ്റിയ ഹാരിയ്ക്ക് തിരിച്ചടി


ബ്രിട്ടനിലെ തങ്ങളുടെ സുരക്ഷ വെട്ടിയതിനെതിരെ ഹോം ഓഫീസിനെ കോടതി കയറ്റിയ ഹാരി രാജകുമാരന് തിരിച്ചടി. നികുതിദായകന്റെ പണത്തില്‍ സുരക്ഷ വേണ്ടെന്ന ഗവണ്‍മെന്റ് നിലപാട് ഹൈക്കോടതി ശരിവെച്ചു. നികുതിദായകന്റെ ചെലവില്‍ ബ്രിട്ടനിലെത്തുമ്പോള്‍ വ്യക്തിഗത സുരക്ഷ ഒരുക്കുന്നത് നിര്‍ത്താനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനത്തിന് എതിരെയായിരുന്നു സസെക്‌സ് ഡ്യൂക്ക് കോടതിയെ സമീപിച്ചത്.

മരിച്ച് പോയ തന്റെ അമ്മ ഡയാന രാജകുമാരിയേക്കാള്‍ വലിയ അപകടങ്ങളാണ് തന്റെ കുടുംബം നേരിടുന്നതെന്നാണ് 39-കാരനായ ഹാരി വാദിച്ചത്. സുരക്ഷ റദ്ദാക്കുന്നത് തങ്ങളെ അപകടത്തിന്റെ മുനമ്പിലെത്തിക്കുമെന്നും രാജകുമാരന്‍ പറയുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തള്ളിയ ഹൈക്കോടതി ഹോം ഓഫീസിന്റെ തീരുമാനം ശരിവെച്ചു.

ഇതോടെ 1 മില്ല്യണ്‍ പൗണ്ട് വരെ ബില്‍ അടയ്‌ക്കേണ്ട അവസ്ഥയിലാണ് ഹാരി. വിരമിച്ച ഹൈക്കോടതി ജഡ്ജ് പീറ്റര്‍ ലെയിന്‍ ജുഡീഷ്യല്‍ റിവ്യൂവിനുള്ള അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെയാണ് ഈ വന്‍തുക ഹാരി പോക്കറ്റില്‍ നിന്നും നല്‍കേണ്ടി വരിക. സ്വന്തം അഭിഭാഷകരുടെ ഫീസിന് പുറമെ ഹോം ഓഫീസിന് നേരിട്ട നിയമ ചെലവുകളും രാജകുമാരന്‍ അടയ്‌ക്കേണ്ടിവരുമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനകം തന്നെ കേസ് നടത്തിപ്പിനായി 407,000 പൗണ്ട് ചെലവ് വന്നതായി ഹോം ഓഫീസ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വെളിപ്പെടുത്തിയിരുന്നു. ഹൈക്കോടതി കേസുകളില്‍ തോല്‍ക്കുന്ന പക്ഷം ഇരുവിഭാഗത്തിന്റെയും നിയമ ചെലവുകള്‍ വഹിക്കുന്നതാണ് പതിവ്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions