യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെടുന്ന യുവാക്കളുടെ എണ്ണം ആശങ്കപ്പെടുത്തുന്ന നിരക്കില്‍

സമീപകാലത്തു നിരവധി യുകെ മലയാളികള്‍ ആണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അതില്‍ത്തന്നെ യുവാക്കളാണ് കൂടുതലും. ഇപ്പോഴിതാ യുകെയില്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെടുന്ന യുവാക്കളുടെ എണ്ണം ആശങ്കപ്പെടുത്തുന്ന നിരക്കില്‍ കൂടുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങള്‍ മൂലം രാജ്യത്തു അകാലത്തില്‍ മരണമടഞ്ഞവരുടെ എണ്ണം നാള്‍ക്ക് നാള്‍ കൂടി വരുകയാണ്’. പുറമെ ആരോഗ്യപരമായ ജീവിത രീതികള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഇത്രയധികം ചെറുപ്പക്കാര്‍ ഹൃദയാഘാതം മൂലം മരണമടയുന്നത് എന്നത് പരിശോധിക്കേണ്ട വിഷയമാണ്.

യുകെയില്‍ ഹൃദയാഘാതമുള്ള 40 വയസിന് താഴെയുള്ളവരുടെ എണ്ണത്തില്‍ ആശങ്കാജനകമായ രീതിയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹൃദയത്തിന്റെ ഒരു ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നിലയ്ക്കുന്നതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. തന്റെ രോഗികളില്‍ 10 മുതല്‍ 20 ശതമാനം വരെ 40 വയസിന് താഴെയുള്ളവരാണെന്ന് ലണ്ടനിലെ സെന്റ് ബര്‍ത്തലോമിയോസ് ഹോസ്പിറ്റലിലെയും പോര്‍ട്ട്‌ലാന്‍ഡ് ഹോസ്പിറ്റലിലെയും കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായ ഡോ. മാര്‍ട്ടിന്‍ ലോവ് പറയുന്നു. താനൊരു ജൂനിയര്‍ ഡോക്ടര്‍ ആയിരുന്ന സമയത്ത് ഹൃദയസംബന്ധമായ അസുഖങ്ങളുമായി യുവാക്കളെ കാണുന്നത് അപൂര്‍വ്വമായിരുന്നു എന്ന് ഡോ. മാര്‍ട്ടിന്‍ പറഞ്ഞു. പണ്ട് ഹൃദയ രോഗികളില്‍ ഭൂരിഭാഗവും 50 നും 60 നും വയസ്സിനിടയില്‍ പ്രായമുള്ള പുകവലിക്കാരായിരുന്നു.

കഴിഞ്ഞ 5 വര്‍ഷമായി 20 കളുടെ മധ്യം മുതല്‍ ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്ന പ്രവണത കൂടി വരികയാണെന്ന് ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റായ ഡോ. ജോ മില്‍സും പറഞ്ഞു. ഇപ്പോള്‍ ഒരു കാര്‍ഡിയോളജിസ്റ്റ് എന്ന നിലയില്‍ 30 കളുടെ തുടക്കത്തിലുള്ള രോഗികളെ കാണുമ്പോള്‍ അത്ഭുതം തോന്നാറില്ലെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ ഇടയില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത് എന്താണ്? തെറ്റായ ഭക്ഷണക്രമവും അമിത വണ്ണവും , ഉദാസീനമായ ജീവിതശൈലി, ടൈപ്പ് 2 പ്രമേഹം ഉള്ള യുവാക്കളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ,പുകവലി, മദ്യപാനം എന്നിവയാണ് യുവാക്കളില്‍ ഹൃദയാഘാതം കൂടുന്നതിന് കാരണമായി ഡോ ലോവ് ചൂണ്ടിക്കാണിക്കുന്നത് . അമിത വണ്ണം പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിക്കുന്നു, ഇത് ധമനികളിലും ഹൃദയത്തിലും അധിക സമ്മര്‍ദ്ദം ചെലുത്തും, സ്ലീപ് അപ്നിയ അതായത് രാത്രിയിലെ ശ്വസനത്തിന്റെ ക്രമരഹിതമായ രീതികള്‍ രോഗിയുടെ താല്‍ക്കാലികമായി ശ്വാസോച്ഛ്വാസം നിലക്കുന്നതിന് കാരണമാകുന്നതും രക്തം കട്ടപിടിക്കുന്നതിലേക്ക് നയിച്ചേക്കാം.

മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് സ്ട്രെസിനെയാണ് . സാധാരണയായി നാമെല്ലാവരും സമ്മര്‍ദത്തോടെയാണ് ജീവിക്കുന്നത്, എന്നാല്‍ ഇത് ചില ആളുകളില്‍ ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയ താളത്തില്‍ മാറ്റം വരുത്താമെന്ന് ഡോ. ലോവ് പറയുന്നു .

രോഗനിര്‍ണ്ണയത്തിലെ കാലതാമസം ഭാവിയില്‍ വലുതും മാരകമായതുമായ ഹൃദയാഘാതത്തിന്റെ അപകട സാധ്യത ഉയര്‍ത്തുന്നതായാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഹൃദയാഘാതത്തിന്റെ ലക്ഷണമായേക്കാവുന്ന നെഞ്ചുവേദന ഉണ്ടായാല്‍ 30 മിനിറ്റിനുള്ളില്‍ അവര്‍ക്ക് വിദഗ്ധ പരിചരണം ലഭ്യമാക്കണം. ചെറുപ്പക്കാര്‍ പലപ്പോഴും രോഗലക്ഷണങ്ങളെ തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്നതായും ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു . ഹൃദയ രോഗ ലക്ഷണങ്ങളെ പലരും ദഹനക്കേട് മൂലമുള്ള അസുഖങ്ങളായി കരുതി അവഗണിക്കുകയാണ്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions