യു.കെ.വാര്‍ത്തകള്‍

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന് നവ നേതൃത്വം

കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗം കമ്മ്യൂണിറ്റി ഹൗസ് റെഡിച്ചില്‍ വച്ച് നടത്തി. സ്ഥാനമൊഴിയുന്ന ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷന്‍ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവില്‍ കെസിഎ റെഡിച്ചിലെ എല്ലാ പരിപാടികള്‍ക്കും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവരെയും അനുസരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

തുടര്‍ന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി മാത്യു വര്‍ഗ്ഗീസിന്റെ അഭാവത്തില്‍ ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി വര്‍ഗ്ഗീസ് കാലാവധി പൂര്‍ത്തിയാക്കിയ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ച് സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന്‍ റെഡിച്ച് സമിതിയുടെ പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുകയും വിപുലങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ സംഘടനയെ പ്രാപ്തരാക്കിയ അംഗ അസോസിയേഷന്‍ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രഷറര്‍ ലിസോമോന്‍ മാപ്രാണത് ഫിനാന്‍സ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.


സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോയി ദേവസ്സി തിരഞ്ഞെടുപ്പ് നീതിപൂര്‍വ്വം കാര്യക്ഷമമായി നടത്താനായി അവലംബിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹകളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്താനായി അവലംബിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും ചെയ്തു.


പ്രസിഡന്റ് ജയ് തോമസ്, വൈസ് പ്രസിഡന്റ് ആന്‍സി ബിജു, സെക്രട്ടറി ജസ്റ്റിന്‍ മാത്യു, ജോയിന്റ് സെക്രട്ടറി ജോര്‍ജ് ദേവസ്യ, സാബു ഫിലിപ്പ്, ട്രഷറര്‍ ജോബി ജോസഫ് ജോണ്‍, ജോയിന്റ് ട്രഷറര്‍ ഷാജി തോമസ്, ആര്‍ട്സ് കോര്‍ഡിനേറ്റേഴ്സ് അഞ്ജന സണ്ണി, രഞ്ജിത്ത് പരൂകരാന്‍, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍സ് ജിബിന്‍ സെബാസ്റ്റ്യന്‍, സോളമന്‍ മാത്യൂസ്, യുഗ്മ റെപ്രസന്റേറ്റീവ് പീറ്റര്‍ ജോസഫ്, രാജപ്പന്‍ വര്‍ഗ്ഗീസ്, ലൈബി ജയ്, കണ്‍സില്‍ റെപ്രസെന്റേറ്റീവ് ബിജു ജേക്കബ്സ് ജോസ് ജോസഫ്, പിആര്‍ഒ ജോയല്‍ വര്‍ഗ്ഗീസ്, ഇന്റേണല്‍ ഓഡിറ്റര്‍ ജോണ്‍സന്‍ ചാക്കോ, എക്സിക്യുട്ടീവ് മെമ്പേഴ്സ് ജോയ് രാപ്പകരന്‍, മാത്യു വര്‍ഗ്ഗീസ്, ലിസോമോന്‍ മാപ്രാണത്, മഞ്ജു വിക്ടര്‍, ബിഞ്ജു ജേക്കബ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

തുടര്‍ന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ച് പ്രസിഡന്റ് ജയ് തോമസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളെയും അഭിനന്ദിച്ചു. ഈ തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും സമാധാനപരവുമായി നടത്തുവാന്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം തുടര്‍ന്നും കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ റെഡിച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭാഗവാക്കാകാനും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ പ്രദാനം ചെയ്യാനും അംഗ അസോസിയേഷന്‍ ഭാരവാഹികളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ആറു മണിക്ക് ആരംഭിച്ച യോഗം ചായ ഭക്ഷണ സത്കാരങ്ങള്‍ക്ക് ശേഷം വൈകുന്നേരം ഒന്‍പതു മണിയോടെ അവസാനിച്ചു.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions