യു.കെ.വാര്‍ത്തകള്‍

മുന്‍ പ്രധാനമന്ത്രി തെരേസ മേ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

മുന്‍ പ്രധാനമന്ത്രി തെരേസ മേ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ചു. അടുത്ത് വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അവര്‍ അറിയിച്ചു. ഇതോടെ 27 വര്‍ഷം നീണ്ട തെരേസ മേയുടെ പാര്‍ലമെന്ററി ജീവിതത്തിനാണ് വിരാമം കുറിക്കപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞിട്ടും അവര്‍ എംപിയായി തുടരുകയായിരുന്നു.


മെയ്ഡന്‍ ഹെഡ് മണ്ഡലത്തെയാണ് തുടര്‍ച്ചയായി തെരേസ മേ പ്രതിനിധാനം ചെയ്ത് വന്നിരുന്നത് . 1997 മുതല്‍ എംപിയായിരുന്ന അവര്‍ മൂന്ന് വര്‍ഷ കാലമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ 2016 വരെ കാമറൂണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്നു. ഹോം സെക്രട്ടറിയായിരുന്ന 6 വര്‍ഷ കാലം മികച്ച പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വച്ചത്. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു അനുകൂലമായ ജനവിധിയോടെ ഡേവിഡ് കാമറൂണ്‍ രാജിവച്ച ഒഴിവില്‍ പ്രധാനമന്ത്രിയായി തെരേസാ മേ എത്തി. ബോറിസ് ജോണ്‍സനെ പിന്തള്ളിയാണ് തെരേസാ മേ കടന്നുവന്നത്.


മൂന്നുവര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടും ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ തെരേസ മേയ്ക്ക് ആയില്ല. ഇതിനെ തുടര്‍ന്ന് 2019 -ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവര്‍ രാജിവച്ചു . ഇതിനെ തുടര്‍ന്നാണ് ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായത്. ബ്രക്സിറ്റ് യഥാര്‍ത്ഥമായതോടെ വന്‍ ഭൂരിപക്ഷത്തില്‍ ടോറികള്‍ വീണ്ടും അധികാരത്തിലെത്തി.


ഭരണപക്ഷത്തെ ഒട്ടേറെ പ്രമുഖരാണ് ഈ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്ന് ഇതിനോടകം പിന്‍വാങ്ങിയിരിക്കുന്നത്. മത്സര രംഗത്ത് ഇല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, മുന്‍ പ്രതിരോധ സെക്രട്ടറിയായ ബെന്‍ വാലിസ് തുടങ്ങി 60 ഓളം ടോറി അംഗങ്ങളാണ് മത്സര രംഗത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.


  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions