യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസിലെ നീണ്ട കാത്തിരിപ്പ്: കഴിഞ്ഞ വര്‍ഷം മാത്രം 10% ഓപ്പറേഷനുകളും നടത്തിയത് സ്വകാര്യ മേഖലയില്‍

എന്‍എച്ച്എസ് ആശുപത്രികളിലെ നീണ്ട കാത്തിരിപ്പുകളില്‍ രോഗികള്‍ വലയുന്നത് വലിയ പ്രസന്ധിയായി തുടരുകയാണ്. ജീവനക്കാരുടെ കുറവും രോഗികളുടെ ബാഹുല്യവുമാണ് പ്രതിസന്ധിക്ക് കാരണം. കോവിഡ് പ്രതിസന്ധി സ്ഥിതി രൂക്ഷമാക്കി. ഇതുമൂലം കഴിഞ്ഞ വര്‍ഷം മാത്രം പത്തു ശതമാനം ഓപ്പറേഷനുകളും നടത്തിയത് സ്വകാര്യ മേഖലയിലായിരുന്നു.

രോഗം മൂലമുള്ള പ്രതിസന്ധിയില്‍ വലയുമ്പോള്‍ പലരും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 2023 ല്‍ എന്‍എച്ച്എസില്‍ നടത്തേണ്ടിയിരുന്ന പല പ്രധാന ശസ്ത്രക്രിയകളും സ്വകാര്യ മേഖലയില്‍ നടത്തേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം പത്തു ശതമാനം ഓപ്പറേഷന്‍ ആണ് സ്വകാര്യ മേഖലയില്‍ നടത്തിയത്. കോവിഡിന് മുമ്പത്തേക്കാള്‍ ഈ അനുപാതം ഏകദേശം അമ്പതു ശതമാനം വര്‍ധിച്ചതായി ഐഎച്ച്പിഎന്‍ പറഞ്ഞു.


കോവിഡ് പ്രതിസന്ധി കാലത്ത് പല ഓപ്പറേഷനുകളും മാറ്റിവച്ചിരുന്നു. അടിയന്തര സ്വഭാവമുള്ള ഓപ്പറേഷനുകള്‍ മാത്രമാണ് നടത്തിയിരുന്നത്. ഇപ്പോഴിതാ ജീവനക്കാരുടെ കുറവും 76 മില്യണോളം വരുന്ന ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണവുമാണ് സ്വകാര്യ മേഖലയിലേക്ക് രോഗികളെ പോകാന്‍ പ്രേരിപ്പിക്കുന്നത്.


എന്‍എച്ച്എസിനായി 164.9 ബില്യണ്‍ പൗണ്ടാണ് ബഡ്ജറ്റ് വിഹിതമായി അനുവദിച്ചിരിക്കുന്നത്. ബജറ്റിലെ തുക വിനിയോഗിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും സംവിധാനം മെച്ചപ്പെടത്താനും സാധിക്കുമെന്നാണ് പ്രതീക്ഷ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ചികിത്സകള്‍ നടപ്പാക്കുന്നത് രോഗികള്‍ക്ക് ഗുണകരമാകും. എന്‍എച്ച്എസിന്റെ മികച്ച പ്രവര്‍ത്തനം സര്‍ക്കാര്‍ ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. എങ്കിലും പുതിയ കണക്കു പ്രകാരം സ്വകാര്യ മേഖലയെ രോഗികള്‍ ആശ്രയിക്കുന്നത് എന്‍എച്ച്എസിന്റെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കും.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions