യു.കെ.വാര്‍ത്തകള്‍

ഹംബര്‍സൈഡിലെ ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു

ലണ്ടന്‍: ശരിയായ രീതിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് ഹംബര്‍സൈഡിലെ ഒരു ഫ്യൂണറല്‍ ഹോമില്‍ നിന്നും 34 മൃതദേഹങ്ങള്‍ പോലീസ് നീക്കം ചെയ്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതവും മാന്യവുമായ ശവസംസ്കാരം ലഭിക്കുന്ന സാഹചര്യം ഇല്ലാതാക്കുക, വഞ്ചനാ കുറ്റം, സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 46കാരനായ ഒരു പുരുഷനെയും, 23കാരിയായ ഒരു സ്ത്രീയെയും ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

'ലെഗസി ഫ്യൂണറല്‍ ഡയറക്റ്റേസ്' എന്ന സ്ഥാപനമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പോലീസ് റിപ്പോര്‍ട്ട് ചെയ്തു. മുപ്പത്തി നാലോളം മൃതദേഹങ്ങള്‍ ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാരുടെ ബ്രാഞ്ചുകളിലൊന്നില്‍ നിന്ന് ഹള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.

ലെഗസി ഫ്യൂണറല്‍ ഹോമിന്റെ കേന്ദ്രങ്ങളില്‍ മൃതദേഹങ്ങള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുന്നില്ലെന്നും പരിപാലിക്കപ്പെടുന്നില്ലെന്നുമുള്ള പൊതുജനങ്ങളുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യത്തില്‍ ഉടന്‍ അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് ലെഗസി ഹോമിന്റെ ഹേസില്‍ റോഡിലുള്ള കേന്ദ്രം പൂട്ടി പോലീസ് അന്വേഷണം ആരംഭിക്കുകയും മൃതദേഹങ്ങള്‍ നീക്കം ചെയ്യുവാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തത്.

സംഭവത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ദുഃഖം മനസ്സിലാക്കുന്നതായി അസിസ്റ്റന്റ് ചീഫ് കോണ്‍സ്റ്റബിള്‍ തോം മക്ലൗഗ്ലിന്‍ പറഞ്ഞു. ഈ സംഭവത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു ഫോണ്‍ ലൈന്‍ തുറന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 380ലധികം കോളുകളാണ് ഇതിലൂടെ പോലീസിന് ലഭിച്ചിരിക്കുന്നത്. ഓരോ കുടുംബത്തിന്റെയും സാഹചര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടാകുന്നതിന് ലഭിക്കുന്ന ഓരോ കോളുകളും ശ്രദ്ധാപൂര്‍വ്വമാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലെഗസി ഫ്യൂണറല്‍ ഡയറക്ടര്‍മാര്‍ക്ക് ഹള്‍ സിറ്റിയില്‍ ഹേസില്‍ റോഡിലും അന്‍ലാബി റോഡിലും ബെവര്‍ലിയിലെ ബെക്‌സൈഡിലും ശാഖകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions