യു.കെ.വാര്‍ത്തകള്‍

ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് സഞ്ചരിച്ച വിമാനത്തിന്റെ സിഗ്നല്‍ റഷ്യ ജാമാക്കിയെന്ന്

ബ്രിട്ടീഷ് ഡിഫന്‍സ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സിന്റെ വിമാനത്തിന്റെ സിഗ്നലുകള്‍ റഷ്യ ജാമാക്കിയെന്ന് സംശയം. 30 മിനിറ്റോളം യുദ്ധവിമാനത്തിന്റെ ജിപിഎസ്, മറ്റ് സിഗ്നലുകള്‍ എന്നിവ തടസ്സപ്പെട്ടതായി ആര്‍എഎഫ് പൈലറ്റുമാര്‍ പറയുന്നു.

പോളണ്ടിന് സമീപമുള്ള റഷ്യന്‍ മേഖലയായ കാലിനിന്‍ഗ്രാഡിലൂടെ പറക്കവെയാണ് ഗ്രാന്റ് ഷാപ്‌സിന്റെ വിമാനത്തിന് ബുദ്ധിമുട്ടുകള്‍ നേരിട്ടത്. യോഗ്യതയുള്ള പൈലറ്റ് കൂടിയായ ഷാപ്‌സിനെ 'ജാമാക്കല്‍' പ്രതിസന്ധി സൃഷ്ടിക്കില്ലെന്ന് അറിയിച്ചിരുന്നു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള ഇലക്ട്രോണിക് യുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ട സംഭവം വിമാനത്തിന്റെ സുരക്ഷയെ ബാധിക്കില്ലെന്നും വ്യക്തമാക്കി.

ശീതയുദ്ധത്തിന് ശേഷം നാറ്റോ നടത്തുന്ന ഏറ്റവും വലിയ യുദ്ധാഭ്യാസങ്ങളായ സ്‌റ്റെഡ്ഫാസ്റ്റ് ഡിഫന്‍ഡറില്‍ പങ്കെടുക്കുന്ന ബ്രിട്ടീഷ് സൈനികരെ സന്ദര്‍ശിച്ച ശേഷം പോളണ്ടിലെ സിമാനി എയര്‍പോര്‍ട്ടില്‍ നിന്നും മടങ്ങുകയായിരുന്നു ഷാപ്‌സ്.

ആര്‍എഎഫ് ഇത്തരം കാര്യങ്ങള്‍ നേരിടാന്‍ പര്യാപ്തമാണെങ്കിലും ഇതുപോലുള്ള ഇടപെടല്‍ സിവിലിയന്‍ വിമാനങ്ങളെയും അനാവശ്യമായി അപകടത്തിലാക്കുമെന്ന് ഡിഫന്‍സ് സ്രോതസ്സുകള്‍ കുറ്റപ്പെടുത്തി. ഇതിനു മുമ്പും യൂറോപ്പില്‍ പുടിന്‍ ഇലക്ട്രോണിക് യുദ്ധതന്ത്രം പയറ്റിയിട്ടുണ്ട് എന്നും പറയുന്നു.

  • ഇംഗ്ലീഷ് ബാഡ് മിന്റണ്‍ നാഷണല്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ ട്രിപ്പിള്‍ ചാംപ്യന്‍ഷിപ്പ് നേടി മലയാളി നിഖില്‍ പുലിക്കോട്ടില്‍
  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions