തിരഞ്ഞെടുപ്പ് അടുത്തുവരവേ സുനാകിനെ വീഴ്ത്താന്‍ പെന്നി മോര്‍ഡന്റിനെ മുന്നില്‍ നിര്‍ത്തി ടോറി വിമത നീക്കം തുടങ്ങി. സുനാക് ടോറി നേതൃപദവിയിലേക്ക് എത്തിയതും, പ്രധാനമന്ത്രിയായതുമൊന്നും ഇഷ്ടപ്പെടാത്ത നിരവധി പേര്‍ ഉണ്ട്, ഇവര്‍ പെന്നി മോര്‍ഡന്റിനെ ഈ സ്ഥാനത്ത് നിയോഗിക്കാന്‍ 'പേപ്പല്‍ കൂടിക്കാഴ്ച' നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
സ്ഥാനമാറ്റത്തിന് തെറിപ്പിക്കാന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഇടത്, വലത് വിഭാഗത്തില്‍ പെട്ട എംപിമാര്‍ രഹസ്യയോഗം നടത്തുന്നുണ്ട്. ഇവരുടെ നേതാവായി മോര്‍ഡന്റ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. പെട്ടെന്ന് നീക്കങ്ങള്‍ നടത്തി ഇടക്കാല നേതൃതെരഞ്ഞെടുപ്പ് നടത്താനാണ് രഹസ്യനീക്കമെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മേയിലെ ലോക്കല്‍ തെരഞ്ഞെടുപ്പിലും ടോറികള്‍ പരാജയം രുചിച്ചാല്‍ സുനാകിനു മേല്‍ ചാടിവീഴാനാണ് വിമതരുടെ ഒരുക്കം.