യു.കെ.വാര്‍ത്തകള്‍

യുകെയില്‍ സര്‍ക്കാര്‍ അനുമതിയോടെ നാടന്‍ വാറ്റ് 'ഒറ്റക്കൊമ്പന്‍' വിപണിയില്‍ എത്തിച്ച് മലയാളി

ലണ്ടന്‍: യുകെയില്‍ ആദ്യമായി നാടന്‍ വാറ്റ് സര്‍ക്കാര്‍ അനുമതിയോടെ വിപണിയില്‍ എത്തിച്ചു മലയാളി നഴ്സ്. നോര്‍ത്ത് ലണ്ടനില്‍ താമസമാക്കിയ താമരശ്ശേരി സ്വദേശിയായ ബിനു മാണിയാണ് ഈ സംരംഭത്തിന് പിന്നില്‍. കേരള തനിമയുള്ള 'ഒറ്റക്കൊമ്പന്‍' എന്ന പേരാണ് അദ്ദേഹം തന്റെ മദ്യത്തിന് നല്‍കിയിരിക്കുന്നത് . ഏപ്രില്‍ 15 മുതല്‍ ഒറ്റക്കൊമ്പന്‍ യുകെയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് എത്തി തുടങ്ങും.

2004 -ല്‍ യുകെയിലെത്തിയ ബിനു മാണി ബാന്‍ഡ് 8 A നഴ്സാണ് . ചെറുപ്പംമുതലെ സ്വന്തമായുള്ള സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹമാണ് ലണ്ടനില്‍ നിന്ന് 50 മൈല്‍ ദൂരെയുള്ള സ്വകാര്യ ഡിസ്റ്റിലിറി വാടകയ്ക്ക് എടുത്ത് സര്‍ക്കാര്‍ അനുമതിയോടെ ഒറ്റക്കൊമ്പന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പിന്നിലുള്ളത്. വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് ഇതിനായി അദ്ദേഹം നടത്തിയത് . ഇതിനായി കേരളത്തിലെ വാറ്റുകളുടെ നാടന്‍ വിദ്യകള്‍ ശേഖരിച്ചത് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിനു പിന്നിലുണ്ട്.

പശ്ചിമഘട്ടത്തില്‍ നിന്ന് ശേഖരിക്കുന്ന വിവിധ സുഗന്ധദ്രവ്യങ്ങള്‍, നെല്ലിക്ക, പുഴുങ്ങാത്ത നെല്ല് എന്നിവയാണ് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടില്‍ പ്രധാനമായും ഉള്ളത് . ബിനു വിനൊപ്പം നിലവില്‍ തിരുവനന്തപുരം സ്വദേശിയായ അജിത്കുമാര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ മൂന്ന് ജോലിക്കാരെയുള്ളൂവെങ്കിലും ഭാവിയില്‍ കൂടുതല്‍ ആളുകള്‍ക്ക് ജോലി കൊടുക്കുന്ന സംരംഭമായി ഒറ്റക്കൊമ്പനെ വളര്‍ത്തിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബിനുഒറ്റക്കൊമ്പന്‍ ഏപ്രില്‍ 15 മുതല്‍ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ എത്തി തുടങ്ങും.

മറ്റ് രാജ്യങ്ങളിലെ നാടന്‍ മദ്യം രാജ്യാന്തര വിപണികളില്‍ വിറ്റഴിക്കുന്നത് കണ്ടാണ് എന്തുകൊണ്ട് നാടന്‍ വാറ്റിനെ യുകെയില്‍ മാര്‍ക്കറ്റ് ചെയ്തുകൂടാ എന്ന് ബിനു മാണി 12 വര്‍ഷം മുന്‍പ് ചിന്തിച്ചത്. തുടര്‍ന്ന് വര്‍ഷങ്ങളോളം പഠനം നടത്തി യുകെ സര്‍ക്കാരിന്റെ അനുമതികളെല്ലാം വാങ്ങിശേഷമാണ് 8 മാസം മുന്‍പ് മദ്യനിര്‍മാണം ഡിസ്റ്റിലറി വഴി ആരംഭിച്ചത്.

ഫെബ്രുവരി 15 നാണ് നാടന്‍ വാറ്റ് വിപണിയില്‍ ഇറക്കും വിധം തയ്യാറായത്. ഇപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമല്ലങ്കിലും യുകെ മലയാളികള്‍ക്കിടയില്‍ പാഴ്‌സല്‍ രൂപത്തില്‍ ഒറ്റക്കൊമ്പന്‍ എത്തി തുടങ്ങി. 700 മില്ലി ലിറ്ററിന്റെ ഒരു കുപ്പിക്ക് 35.50 പൗണ്ടാണ് വില. ആവശ്യക്കാര്‍ക്ക് രണ്ട് കുപ്പി വീതമാണ് ലഭിക്കുക. പാഴ്‌സല്‍ ചാര്‍ജായി 5.70 പൗണ്ട് പ്രത്യേകം അടയ്ക്കണം.

40 ശതമാനമാണ് ഒറ്റക്കൊമ്പനില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവ്. കുപ്പിയില്‍ ‘നാടന്‍ വാറ്റ്’ എന്ന് മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഉള്‍പ്പടെ ഉള്ള ഭാഷകളില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.

യുകെയില്‍ 2004 ല്‍ എത്തിയ ബിനു മാണി എന്‍എച്ച്എസിലെ ബാന്‍ഡ് 8 എ നഴ്സാണ്. ഒറ്റക്കൊമ്പന്‍ വിപണിയില്‍ എത്തിക്കുവാന്‍ ബിനുവിനൊപ്പം തിരുവനന്തപുരം കരമന സ്വദേശിയായ യുകെ മലയാളി ബി. അജിത്കുമാര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏകദേശം 65 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഒറ്റക്കൊമ്പന്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ മൂന്ന് ജീവനക്കാരാണ് ഡെലിവറി ഉള്‍പ്പടെ ഉള്ള കാര്യങ്ങള്‍ക്കായി ഇവരോടൊപ്പം ഉള്ളത്.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions