യു.കെ.വാര്‍ത്തകള്‍

ലണ്ടനിലേക്കുള്ള കുടിയേറ്റം പരിധിവിട്ട് കുതിയ്ക്കുന്നു; ഉയര്‍ന്ന ജീവിത ചെലവും വീടു വാടകയും ജീവിതം ദുസഹമാക്കുന്നു

ജനസംഖ്യാ വിസ്ഫോടനത്തിന് സമായനമായ രീതിയില്‍ ലണ്ടനിലേക്കുള്ള കുടിയേറ്റം വലിയ തോതില്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഏതൊരു കാലത്തും ഉണ്ടായിരുന്നതിനേക്കാള്‍ വലുതാണ് ഇപ്പോള്‍ ലണ്ടന്‍ നഗരത്തിലെ ജനസംഖ്യ എന്ന് അടുത്തിടെ നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

കോവിഡ് കാലത്ത് നഗരം വിട്ടുപോയവര്‍ തിരികെ എത്താന്‍ ആരംഭിച്ചതോടെ ലണ്ടനിലെ ജനസംഖ്യ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണെന്ന് സെന്റ ഫോര്‍ സിറ്റീസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നു.

കുറ്റകൃത്യങ്ങള്‍ പെരുകുന്നു, നികുതികള്‍ വര്‍ദ്ധിക്കുന്നു, സാധാരണക്കാരന് താങ്ങാന്‍ കഴിയുന്ന ഹൗസിംഗ് സൗകര്യങ്ങള്‍ ലഭ്യമല്ലാതായിരിക്കുന്നു എന്നിങ്ങനെയാണ് ഇപ്പോള്‍ നഗരത്തിന്റെ അവസ്ഥ .

2019 പകുതിക്കും 2021 പകുതിക്കും ഇടയിലായി ലണ്ടനിലെ ജനസംഖ്യയില്‍ 75,500 പേരുടെ കുറവുണ്ടായിരുന്നു. എന്നാല്‍, തൊട്ടടുത്ത വര്‍ഷം ജനസംഖ്യയില്‍ 66,000 പേരുടെ വര്‍ദ്ധനവ് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ജനങ്ങളുടെ കുത്തൊഴുക്കായിരുന്നു. 2022 ജൂണിലെ കണക്കനുസരിച്ച്, പ്രാഥമിക നഗര മേഖലയില്‍ മാത്രം 10.1 ദശലക്ഷം പേരാണ് താമസിക്കുന്നത്.

ലണ്ടനിലെ കാംഡന്‍, ടവര്‍ ഹാംലറ്റ് പോലുള്ള ഇന്നര്‍ ബറോകളില്‍, കോവിഡ് പൂര്‍വ്വകാലഘട്ടത്തില്‍ ഉണ്ടായിരുന്ന ശരാശരിയേക്കാള്‍ കൂടുതലായി ആളുകള്‍ വരാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് താമസസൗകര്യങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുകയും തത്ഫലമായി വീട് വാടകയില്‍ കുത്തനെ വര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions