യു.കെ.വാര്‍ത്തകള്‍

ഈസ്റ്റര്‍ സമയങ്ങളില്‍ പല ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ച്ചയോ പ്രവചിച്ച് മെറ്റ് ഓഫീസ്

ചൂടേറിയ ദിവസങ്ങള്‍ മാറി ഇനി മഴയുടെ കാലം. വരുന്ന ഈസ്റ്റര്‍ വാരാന്ത്യം മഴയിലും മഞ്ഞിലും ആയിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബുധനാഴ്ച ഇംഗ്ലണ്ടിലെ ചിലയിടങ്ങളില്‍ അന്തരീക്ഷ താപനില 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു. ഇതില്‍ നിന്നും മാറ്റമുള്ള കാലാവസ്ഥയാണ് വരാനിരിക്കുന്നത്.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 1 വരെയുള്ള വാരാന്ത്യം മഴയായിരിക്കുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നു. പല ഭാഗങ്ങളിലും മഴയോ മഞ്ഞുവീഴ്ച്ചയോ ഉണ്ടാകും. ചിലയിടത്ത് വെയിലുള്ള കാലാവസ്ഥയും പ്രതീക്ഷിക്കാം. തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലായിരിക്കും മഴയ്ക്ക് സാധ്യത കൂടുതല്‍. വടക്കന്‍ മേഖലയില്‍ ശരാശരി മഴ ലഭിക്കുകയോ അതല്ലെങ്കില്‍ വെയിലുള്ള കാലാവസ്ഥയോ ആയിരിക്കും.

മഞ്ഞുവീഴ്ച്ച ഏപ്രില്‍ മാസത്തിലും തുടരും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിക്ക് മുതല്‍ എഡിന്‍ബര്‍ഗ് വരെയുള്ള പ്രദേശങ്ങളില്‍ ഏപ്രില്‍ 4 ന് മഞ്ഞുവീഴ്ച്ച അനുഭവപ്പെടും. ഏപ്രില്‍ 4 ന് രാവിലെ 6 മണി മുതലായിരിക്കും തീവ്രമായ കാലാവസ്ഥ അനുഭവപ്പെടാന്‍ ആരംഭിക്കുക. സ്‌കോട്‌ലന്‍ഡ് പ്രദേശങ്ങളിലും മഞ്ഞുവീഴ്ച ശക്തമാകും.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions