യു.കെ.വാര്‍ത്തകള്‍

കുടിയേറ്റക്കാരെ കയറ്റി അയക്കാനുള്ള റുവാന്‍ഡ ബില്ലിനെ വീഴ്ത്തി ഹൗസ് ഓഫ് ലോര്‍ഡ്‌സ്

യുകെ മൈഗ്രേഷന്‍ എമര്‍ജന്‍സിയില്‍ പ്രവേശിച്ചതായി സമ്മതിച്ച് ഡൗണിംഗ് സ്ട്രീറ്റ്. ഈസ്റ്ററിന് മുന്‍പ് റുവാന്‍ഡ നാടുകടത്തല്‍ വിമാനങ്ങള്‍ നിയമമാക്കാനുള്ള ബില്‍ നടപ്പിലാവില്ല. നിയമനിര്‍മ്മാണത്തിന് തിരിച്ചടിയായി ഹൗസ് ഓഫ് ലോര്‍ഡ്സ് ബില്ലിനെ പരാജയപ്പെടുത്തിയതോടെയാണ് അനിശ്ചിതാവസ്ഥ ഉണ്ടായത്.

നവംബറില്‍ അവതരിപ്പിച്ച സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്‍ എത്രയും വേഗം നടപ്പാക്കാനായിരുന്നു ഗവണ്‍മെന്റ് പദ്ധതി. എന്നാല്‍ നിയമനിര്‍മ്മാണത്തിന് ഇനി ഏപ്രില്‍ 15 വരെ കാത്തിരിക്കണമെന്ന് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്റ് സ്ഥിരീകരിച്ചു. സ്പ്രിംഗ് സീസണില്‍ തന്നെ ആദ്യ നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതീക്ഷയാണ് ബുദ്ധിമുട്ടിലാകുന്നത്.

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് ചാനല്‍ ക്രോസിംഗ് വന്‍തോതില്‍ ഉയര്‍ന്നതും തിരിച്ചടിയായി. 2024 തുടങ്ങിയ ശേഷം ഏറ്റവും തിരക്കേറിയ ചാനല്‍ കടത്ത് ബുധനാഴ്ചയാണ് അരങ്ങേറിയത്. 10 ബോട്ടുകളിലായി 514 പേരാണ് ബ്രിട്ടീഷ് തീരത്ത് പ്രവേശിച്ചത്. ഈ വര്‍ഷം ഇതുവരെ 4000-ലേറെ പേരെങ്കിലും ഇംഗ്ലീഷ് ചാനല്‍ കടന്നിട്ടുണ്ടെന്നാണ് ഹോം ഓഫീസ് കണക്ക്.

ബില്‍ പാസാക്കി അനധികൃത കുടിയേറ്റക്കാരെ എത്രയും വേഗം നാടുകടത്താന്‍ ശ്രമിമ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്ലിന് പാര പണിതത് ഗവണ്‍മെന്റില്‍ രോഷം ഉയര്‍ത്തുന്നുണ്ട്. റുവാന്‍ഡ സേഫ്റ്റി ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമം ചൊടിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചതും ഈ പശ്ചാത്തലത്തിലാണ്.

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions