യു.കെ.വാര്‍ത്തകള്‍

ഒരു വര്‍ഷം വാടകയില്‍ ഒമ്പതു ശതമാനത്തിന്റെ വര്‍ദ്ധന; സാധാരണക്കാര്‍ പ്രതിസന്ധിയില്‍

യുകെയില്‍ വാടകയ്ക്ക് വീടെടുക്കുന്നവര്‍ക്ക് കടുത്ത സാമ്പത്തിക തിരിച്ചടിയാണ് ഓരോ വര്‍ഷവും കൂടി വരുന്ന വാടക വര്‍ധനവ്. ഒരു വര്‍ഷം കൊണ്ട് 9 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2015 ന് ശേഷമുള്ള വലിയ വര്‍ധനവാണ് ഇതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ജീവിത ചെലവില്‍ മുന്‍പന്തിയില്‍ താങ്ങാനാകാത്ത വാടകയാണ്. മുന്‍ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ വാടകയില്‍ 88 ശതമാനത്തിന്റെ വര്‍ദ്ധനവു വന്നു. ശരാശരി ഇംഗ്ലണ്ടില്‍ വാടക പ്രതിമാസം 1276 പൗണ്ടാണ്. സ്‌കോട്‌ലന്‍ഡില്‍ 10.9 ശതമാനം ഉയര്‍ന്ന് 944 പൗണ്ടായി.

വെയില്‍സില്‍ 9 ശതമാനം കൂടി 723 പൗണ്ടില്‍ എത്തിയിരിക്കുകയാണ്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ഏകദേശം 9.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലണ്ടനിലെ താമസമാണ് ചിന്തിക്കാന്‍ പോലും ബുദ്ധിമുട്ടേറിയത്. നഗരത്തില്‍ 10.6 ശതമാനം കൂടി 2035 പൗണ്ടായി. വാടകയുടെ വര്‍ദ്ധനവിന്റെ തോത് അതിവേഗമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലഭ്യമായ വീടുകളുടെ എണ്ണം കുറഞ്ഞതാണ് വാടക വര്‍ധനവിന് കാരണം. ഫെബ്രുവരി വാടക ഉയര്‍ന്നുവെന്നാണ് കണക്ക്. വലിയ ബാധ്യതകളാണ് പല വാടകക്കാരും തലയിലേറ്റുന്നത്. തങ്ങളുടെ വരുമാനത്തിന്റെ വലിയ പങ്കും വാടകയ്ക്ക് നല്‍കേണ്ട അവസ്ഥയിലാണ് ആളുകള്‍ .

  • യുകെയില്‍ പുതുവത്സര ദിനം മഞ്ഞില്‍ മൂടും; മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്
  • അപ്പോയിന്റ്‌മെന്റ് കിട്ടാഞ്ഞു യുവാവ് രോഗികളെയും, ജീവനക്കാരെയും അക്രമിച്ചു; 5 പേര്‍ക്ക് പരിക്ക്
  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions