യു.കെ.വാര്‍ത്തകള്‍

യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായി

യൂറോപ്പില്‍ വ്യാപകമായി വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തകരാറിലായത് പ്രതിസന്ധി സൃഷ്ടിച്ചു. 1600 - ലധികം വിമാന സര്‍വീസുകളുടെ ജിപിഎസ് സംവിധാനം തടസ്സപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആകാശയാത്രയില്‍ അപകടത്തിന് കാരണമാകുന്ന കനത്ത സുരക്ഷാ വീഴ്ചയായാണ് ഇത് കണക്കാക്കുന്നത്. ജിപിഎസ് തകരാറുകള്‍ വ്യോമയാന മേഖലയ്ക്ക് മൊത്തത്തില്‍ ഭീഷണിയാകുമെന്ന ആശങ്കയും ശക്തമാണ്.

വടക്കന്‍ യൂറോപ്പിലും ബള്‍ട്ടിക് കടലിന് മുകളിലൂടെയും പറക്കുന്ന വിമാനങ്ങള്‍ക്കാണ് ഞായറാഴ്ച മുതല്‍ ജിപിഎസ് സംവിധാനം തകരാറിലായത് മൂലമുള്ള പ്രശ്നങ്ങള്‍ നേരിട്ടത്. കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോളിഷ് വ്യോമാതിര്‍ത്തിയിലാണ് .

എന്നാല്‍ ജര്‍മ്മന്‍, ഡാനിഷ്, സ്വീഡിഷ്, ലാത്വിയന്‍, ലിത്വാനിയന്‍ വ്യോമാതിര്‍ത്തികളില്‍ പറക്കുന്ന വിമാനങ്ങള്‍ക്കും തടസ്സങ്ങള്‍ നേരിടേണ്ടി വന്നതായുള്ള റിപോര്‍ട്ടുകള്‍ വ്യാപകമായ ഭീതി പരക്കുന്നതിന് കാരണമായി. റഷ്യയുമായി സൗഹൃദത്തിലുള്ള രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരുന്നതോടെ ഇതിനു പിന്നില്‍ റഷ്യയുടെ പങ്കാണ് സംശയയിക്കുന്നത്.

ജിപിഎസ് സംവിധാനങ്ങള്‍ തകരാറിലാക്കാനുള്ള വിപുലമായ സംവിധാനങ്ങള്‍ റഷ്യയ്ക്കുണ്ടെന്ന് ലിത്വാനിയന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. ഇലക്ട്രോണിക്സ് മേഖലയില്‍ യുദ്ധത്തില്‍ റഷ്യയുടെ മേല്‍കൈ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഗൗരവമായി കാണണമെന്ന് ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസോസിയേറ്റ് പ്രൊഫ. ഡോ. മെലാനി ഗാര്‍സണ്‍ പറഞ്ഞു.

  • പുതുവര്‍ഷത്തില്‍ യുകെയില്‍ വാഹനയുടമകള്‍ക്ക് ആഘാതമായി നികുതി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചു
  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions