നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സര്‍ ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ രാജിവച്ചു. ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കുകയും മറ്റു ചില ലൈംഗീക അതിക്രമ കേസുകളില്‍ ആരോപണ വിധേയനാകുകയും ചെയ്ത സാഹചര്യത്തിലാണ് ഡൊണാള്‍ഡ്‌സണിന്റെ രാജി.
ഇതിനു കൂട്ടുനിന്ന മറ്റൊരു സ്ത്രീയേയും പൊലീസ് പ്രതി ചേര്‍ത്തു. വ്യാഴാഴ്ച രാവിലെ ഇരുവരേയും അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്യലിന് ശേഷമാണ് ഇരുവരേയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസിനെ ശക്തമായി നേരിടുമെന്നാണ് അറസ്റ്റിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം . നിലവില്‍ ജാമ്യത്തിലുള്ള ഇരുവരും അടുത്ത മാസം വീണ്ടും കോടതിയില്‍ ഹാജരാകണം.