വീടുകളുടെ വില കുത്തനെ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ആളുകള്‍ ലണ്ടന്‍ നഗരം ഒഴിവാക്കി മറ്റ് ചെറുനഗരങ്ങളിലേക്ക് ചേക്കേറുന്നു. ലണ്ടന്‍ ഉപേക്ഷിച്ച് ആയിരങ്ങളാണ് ലെസ്റ്റര്‍, ഗ്ലാസ്ഗോ, ഷെഫീല്‍ഡ്, ബ്രാഡ്ഫോര്‍ഡ് തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ 90 ദിവസത്തിനിടയില്‍ ഗ്ലാസ്ഗോയില്‍ വീട് വില്‍ക്കാന്‍ ഉണ്ടോ എന്നറിയാനായി 75,000 സേര്‍ച്ചുകളാണ് നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടനില്‍ വീട് അന്വേഷിച്ചവരുടെ ഇരട്ടിയോളം വരും ഇത്.
ഈ പട്ടികയില്‍, രണ്ടാം സ്ഥാനം ഷെഫീല്‍ഡിനാണ്. 61,000 പേരാണ് ഇവിടെ ഒരു വീടിനായി സേര്‍ച്ചിംഗ് നടത്തിയത്. 58,000 പേര്‍ വീടന്വേഷിച്ച ബ്രാഡ്ഫോര്‍ഡ് മൂന്നാം സ്ഥാനത്തുണ്ട്. വ്യാവസായിക നഗരമായ ലെസ്റ്ററില്‍ 52,000 പേരായിരുന്നു ഇക്കാലയളവില്‍ വീട് അന്വേഷിച്ചത്. വെയ്ല്‍സിലെ തുറമുഖ നഗരമായ സ്വാന്‍സീയില്‍ 43,000 ഓളം പേര്‍ വീടന്വേഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പര്‍പ്പിള്‍ബ്രിക്ക്സിന്റെ വിവരശേഖരണത്തെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.
ഡിസംബര്‍ പകുതിക്ക് ശേഷം, കൂടുതല്‍ ആളുകള്‍ വീട് വാങ്ങാന്‍ ഉദ്ദേശിച്ച നഗരങ്ങളുടെ ലിസ്റ്റില്‍ മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, ലണ്ടന്‍ എന്നീ നഗരങ്ങളും ഉണ്ട്. 30,000 ല്‍ ഏറെ പേരാണ് ഈ നഗരങ്ങളില്‍ ഓരോന്നിലും വീടുവാങ്ങാന്‍ ശ്രമിച്ചത്. ലണ്ടനില്‍ വീടുകളുടെ വില അമിതമായി ഉയര്‍ന്നത് തന്നെയാണ് ഇക്കാര്യത്തില്‍ ലണ്ടന് ജനപ്രീതി നഷ്ടപ്പെടാന്‍ കാരണമായത്. മാത്രമല്ല, അടിസ്ഥാന ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടതോടെ, വിലകുറഞ്ഞ വീടുകള്‍, അല്‍പം ദൂരെയാണെങ്കിലും, അന്വേഷിക്കാന്‍ ജനങ്ങള്‍ തയ്യാറായി എന്ന് ഹൗസിംഗ് എക്സ്പര്‍ട്ട് ഡേവിഡ് ഹാള്‍ ചൂണ്ടിക്കാട്ടുന്നു.
സമീപഭാവിയില്‍ ഇതിലും ഏറെപ്പേര്‍ ലണ്ടന്‍ നഗരം വിട്ട് ചെറു നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും കുടിയേറുമെന്നും ഡേവിഡ് ഹാള്‍ പറയുന്നു. ഉയര്‍ന്ന മോര്‍ട്ട്ഗേജ് നിരക്ക്, ലണ്ടനില്‍ ഒരു വീട് സ്വന്തമാക്കുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുകയാണ്.