യു.കെ.വാര്‍ത്തകള്‍

60 വര്‍ഷം പഴക്കമുള്ള 70 മൈല്‍ സ്പീഡ് ലിമിറ്റില്‍ മാറ്റം വരുത്തുവാന്‍ മാസ് പെറ്റീഷന്‍

റോഡുകളിലെ ഗതാഗത കുരുക്കുകളും യാത്രാ താമസവും ഒഴിവാക്കുവാന്‍ മോട്ടോര്‍വേകളിലേയും ഡ്യുവല്‍ കാര്യേജ് വേകളിലേയും വേഗതാ പരിധി വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യം. മോട്ടോര്‍വേകളില്‍ വേഗതാ പരിധി മണിക്കൂറില്‍ 100 മൈലും, ഡ്യുവല്‍ ഹൈവേകളില്‍ മണിക്കൂറില്‍ 80 മൈലും ആയി വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്ക് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നിലവിലെ വേഗതാ പരിധി നിശ്ചയിച്ചിട്ടുള്ളത് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

ജനുവരിയില്‍ ആയിരുന്നു ഈ ഓണ്‍ലൈന്‍ പരാതി ആദ്യമായി എത്തിയത്. നൂറുകണക്കിന് വാഹനമുടമകളാണ് ഇതിനോടകം തന്നെ ഇതില്‍ ഒപ്പിട്ടിരിക്കുന്നത്. നിലവിലെ വേഗതാ പരിധി, നീതീകരിക്കാന്‍ കഴിയാത്തതാണെന്നാണ് പരാതിക്ക് രൂപം നല്‍കിയ എലൂസി മാരി ഔള്‍ഡ് പറയുന്നത്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മണിക്കൂറില്‍ 70 മൈല്‍ എന്ന പരിധി നിശ്ചയിച്ചത്. എന്നാല്‍, ആധുനിക വാഹനങ്ങള്‍ക്ക് വളരെയധികം മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ട്. മാത്രമല്ല, വളരെ പെട്ടെന്ന് തന്നെ നിര്‍ത്താന്‍ കഴിയുന്ന മെച്ചപ്പെട്ട ബ്രേക്കിംഗ് സംവിധാനങ്ങളും ഉണ്ട് എന്ന് എലൂസി ചൂണ്ടിക്കാണിക്കുന്നു.


കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയാല്‍ അത് ചരക്കു ഗതാഗതത്തെയും സുഗമമാക്കും അതുവഴി വിതരണ ശൃംഖലയിലുള്ള പ്രശ്‌നങ്ങള്‍ക്ക് വലിയൊരു അളവില്‍ പരിഹാരം കാണാനുമാകുമെന്നും എലൂസി പറയുന്നു. ആധുനിക വാഹനങ്ങളിലെ ക്രൂയിസ് കണ്‍ട്രോള്‍, കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം എന്നിവയ്ക്ക് വലിയൊരു പരിധിവരെ അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും. മാത്രമല്ല, ഗതാഗതം സുഗമമാകുന്നതോടേ ഗതാഗത കുരുക്കുകളും കാലതാമസവും ഒഴിവാക്കാന്‍ കഴിയും.


എങ്കിലും ഒരു വിഭാഗം ആളുകള്‍ ഈ പരാതിയെ സമൂഹ മാധ്യമങ്ങളില്‍ പരിഹസിക്കുകയാണ്. 100 മൈല്‍ വേഗതയില്‍ കാര്‍ എങ്ങനെ പെട്ടെന്ന് നിര്‍ത്താന്‍ കഴിയുമെന്നാണ് ആലോചിക്കുന്നത് എന്നായിരുന്നു പരാതി പങ്കുവച്ചുകൊണ്ട് ഒരാള്‍ ചോദിച്ചത്. കാറിന് 100 മൈല്‍ വേഗതയില്‍ എത്താന്‍ കഴിയില്ലെന്ന് മറ്റൊരാള്‍ പറയുന്നു. 2024 ജൂണ്‍ 13 വരെയാണ് പരാതിയില്‍ ഒപ്പിടാനുള്ള സമയം. 10,000 ഒപ്പുകള്‍ ശേഖരിക്കാന്‍ ആയാല്‍, ഈ വിഷയത്തില്‍ സര്‍ക്കാരിന് നിലപാട് വ്യക്തമാക്കേണ്ടി വരും.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions