യു.കെ.വാര്‍ത്തകള്‍

ഭിന്നശേഷിക്കാരി വൃദ്ധയെ വീട്ടിലെത്തി ശുശ്രൂഷിക്കവേ പീഡിപ്പിച്ചു; 63 കാരന് 14 വര്‍ഷം ജയില്‍

ഭിന്നശേഷിക്കാരിയായ വൃദ്ധയെ വീട്ടില്‍ ചെന്ന് ശുശ്രൂഷിക്കവേ ക്രൂരത കാട്ടിയ റെക്‌സ്ഹാമിലെ റോബര്‍ട്ട് നീല്‍ എന്ന 63 കാരന് 14 വര്‍ഷം ജയില്‍. ഭിന്നശേഷിക്കാരിയായ വൃദ്ധയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുന്നത് വീട്ടില്‍ സ്ഥാപിച്ചിരുന്ന രഹസ്യ ക്യാമറയില്‍ കുടുങ്ങുകയായിരുന്നു. വൃദ്ധയുടെ സുരക്ഷ സംബന്ധിച്ച് സംശയമുള്ളതിനാല്‍ കുടുംബാംഗങ്ങള്‍ തന്നെയായിരുന്നു വീടിനുള്ളില്‍ ക്യാമറ സ്ഥാപിച്ചത്.

2022 ല്‍ നടന്ന ഈ സംഭവത്തില്‍ ലൈംഗിക പീഡനം, മാനസിക പ്രശ്‌നങ്ങള്‍ ഉള്ള വനിതയെ പീഡിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് റോബര്‍ട്ട് നീലിന് 14 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. മോള്‍ഡ് ക്രൗണ്‍ കോടതി ഇന്നലെയായിരുന്നു ശിക്ഷ വിധിച്ചത്.

നേരത്തെ, ബെറ്റ്‌സി കാഡ്വാലാഡര്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡില്‍ ജോലി ചെയ്തിരുന്ന ഇയാളുടെ ചെയ്തികള്‍ പുറത്തു വന്നത് രോഗിയുടെ വീട്ടുകാര്‍ സി സി ടി വി ദൃശ്യങ്ങള്‍ കണ്ടതോടെ ആയിരുന്നു. ഞെട്ടിക്കുന്ന ക്രൂരത എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ പോലും പറഞ്ഞത്. വിശ്വാസ വഞ്ചനയാണ് കാണിച്ചതെന്ന് ഇയാള്‍ ജോലി ചെയ്തിരുന്ന ട്രസ്റ്റ് വിശദീകരിച്ചു.

അറസ്റ്റിന് പിന്നാലെ ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും നഴ്‌സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സിലിന് കേസ് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions