യു.കെ.വാര്‍ത്തകള്‍

യുകെയില്‍ ആദ്യവീട് വാങ്ങാന്‍ വീട്ടുകാരുടെ കനിവ് തേടി യുവ തലമുറ

യുകെയില്‍ 20 വര്‍ഷത്തിനിടെ പ്രോപ്പര്‍ട്ടി വിലകള്‍ ഇരട്ടിയായതോടെ യുവ തലമുറയ്ക്ക് സ്വന്തമായി ആദ്യ വീടെന്ന ആഗ്രഹം സ്വപ്‍നമായി മാറുന്നു. മാതാപിതാക്കളുടെ ബാങ്ക് ബാലന്‍സ് ഉണ്ടെങ്കില്‍ മാത്രം ആദ്യത്തെ സ്വപ്‌നഭവനം സഫലമാക്കാവുന്ന സ്ഥിതിയിലാണ് കാല്‍ശതമാനം പേര്‍.

പ്രിയപ്പെട്ടവര്‍ നല്‍കുന്ന സംഭാവനകളുടെ ബലത്തിലാണ് ആദ്യത്തെ വീട് വാങ്ങുന്ന പകുതിയോളം പേരും ഇതിന് ധൈര്യം കാണിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ട് ദശകത്തിനിടെ ഈ കണക്കില്‍ ഇരട്ടി വര്‍ദ്ധനവാണുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സുഹൃത്തുക്കളും, കുടുംബാംഗങ്ങളും നല്‍കിയ സമ്മാനങ്ങളുടെ ബലത്തില്‍ ആദ്യത്തെ വീട് വാങ്ങിയവരുടെ എണ്ണം 36 ശതമാനമാണെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഡാറ്റ പറയുന്നു. മറ്റൊരു 9 ശതമാനം പേര്‍ പാരമ്പര്യമായി ലഭിച്ച പണമാണ് വീട് വാങ്ങാന്‍ വിനിയോഗിച്ചത്.

2013/14 കാലഘട്ടത്തില്‍ 27 ശതമാനം പേര്‍ക്കാണ് കുടുംബത്തിന്റെയോ, സുഹൃത്തുക്കളുടെയോ സമ്മാനം ലഭിച്ചത്. 8 ശതമാനം പേര്‍ക്ക് പാരമ്പര്യമായി ലഭിച്ച പണവും ഉപകാരമായി. 2003/04 കാലഘട്ടത്തിലാകട്ടെ കേവലം 20 ശതമാനം പേര്‍ക്കാണ് സഹായം കിട്ടിയത്. 3 ശതമാനത്തിന് പാരമ്പര്യ സ്വത്തും സഹായകമായി.

ഒഎന്‍എസ് മൈല്‍സ്റ്റോണ്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍ പുറത്തുവന്നത്. അതേസമയം 2022 എത്തിയപ്പോള്‍ സ്വന്തമായി വീട് വാങ്ങിയവരില്‍ പകുതിയും 36 വയസ്സിനുള്ളില്‍ ഇത് നടപ്പിലാക്കി. 2004-ല്‍ ഇത് 32 വയസ്സായിരുന്നു.

കൂടാതെ കുട്ടികള്‍ കുടുംബ വീട് ഉപേക്ഷിച്ചിറങ്ങുന്ന പ്രായവും ഉയര്‍ന്നിട്ടുണ്ട്. 2021 എത്തിയപ്പോള്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും ഈ നീക്കത്തിന് തയ്യാറായവര്‍ക്ക് 24 വയസ്സായിരുന്നു. 2011-ല്‍ ഇത് 21 വയസ്സാണ്. വിവാഹം ചെയ്യാതെ, സിവില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പെടാതെ ഒരുമിച്ച് താമസിക്കുന്ന 25 മുതല്‍ 29 വരെ പ്രായമുള്ളവരുടെ എണ്ണം 72 ശതമാനത്തിലേക്കാണ് വര്‍ദ്ധിച്ചത്. ഒരു ദശകം മുന്‍പ് ഇത് 56 ശതമാനമായിരുന്നു.


  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions