യു.കെ.വാര്‍ത്തകള്‍

ലേബര്‍ പാര്‍ട്ടിക്ക്‌ ജനപ്രീതിയില്‍ വന്‍ ഇടിവ്; രണ്ടാഴ്ച മുന്‍പത്തെതില്‍ നിന്ന് 6 പോയിന്റ് ഇടിഞ്ഞു


യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിമറിയുന്നു. അഭിപ്രായ വോട്ടെടുപ്പുകളില്‍ ഇതുവരെ വലിയ ലീഡിലായിരുന്ന പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ വലിയ തിരിച്ചടിയുണ്ടായി. രണ്ടാഴ്ച മുന്‍പ് നടന്ന സര്‍വ്വേയില്‍ 21 പോയിന്റ് നേടിയ ലേബറിന് പുതിയതില്‍ ലീഡ് 15 പോയിന്റുകള്‍ ആയി.

പൊതു തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത് 42 ശതമാനം പേര്‍. രണ്ടാഴ്ച മുന്‍പ് ലഭിച്ചതിനേക്കാള്‍ 3 ശതമാനത്തിന്റെ കുറവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. അതേസമയം, ഭരണകക്ഷി 3 പോയിന്റുകള്‍ കൂടുതല്‍ നേടി അവരുടെ നില 27 ശതമാനത്തില്‍ എത്തിച്ചു. ഭരണസിരാകേന്ദ്രങ്ങളില്‍ താരതമ്യേന ശാന്തമായ ദിവസങ്ങളായിരുന്നു കഴിഞ്ഞ രണ്ടാഴ്ച എന്ന് പൊളിറ്റിക്കല്‍ റിസ്സര്‍ച്ച് ഡയറക്ടറായ ക്രിസ് ഹോപ്കിന്‍സ് പറയുന്നു. മാത്രമല്ല, ഇപ്പോഴത്തെ പ്രധാന വിഷയമായ ഇസ്രയേല്‍- ഗാസ പ്രശ്നത്തില്‍, ആശയക്കുഴപ്പത്തിന് ഇടനല്‍കാതെ സര്‍ക്കാര്‍ ഉറച്ച തീരുമാനവുമായി നിലകൊള്ളുകയുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കണ്‍സര്‍വേറ്റീവുകള്‍, അഴിമതികളിലും ഉള്‍പ്പാര്‍ട്ടി പോരിലുംപ്പെട്ട് തിരിച്ചടി നേരിടാത്തിടത്തോളം കാലം അവര്‍ക്ക് സമ്മതിദായകരുടെ മനസ്സില്‍ മോശമല്ലാത്ത സ്ഥാനംലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലീഡ് നിലയില്‍ കുറവ് വന്നെങ്കിലും ലേബര്‍ പാര്‍ട്ടി ഇപ്പോഴും 15 പോയിന്റുകള്‍ക്ക് ഭരണകക്ഷിയേക്കാള്‍ മുന്നിലാണ്. എന്നാല്‍, രണ്ടാഴ്ച മുന്‍പ് ദര്‍ശിച്ച വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറാന്‍ ടോറികള്‍ക്ക് ആയിട്ടുണ്ട്.


പൊതു തെരഞ്ഞെ|ടുപ്പിന് ഇനിയും മാസങ്ങള്‍ ബാക്കി നില്‍ക്കെ, ഇത് സുനകിന് ആത്മവിശ്വാസം പകരുന്ന ഒന്നാണ് എന്നതില്‍ സംശയമില്ലെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ ആകുമ്പോഴേയ്ക്കും നില കൂടുതല്‍ മെച്ചപ്പെടുത്താനാവുമെന്നാണ് സുനാകിന്റെയും കൂട്ടരുടെയും കണക്കുകൂട്ടല്‍.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions