യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കനലായി എന്‍എച്ച്എസ്; സുപ്രധാന ലക്ഷ്യങ്ങള്‍ വിജയിക്കാതെ സുനാക്

എന്‍എച്ച്എസ് സുപ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചാ വിഷയമായി മാറുമ്പോള്‍ പ്രധാനമന്ത്രിയെ പൊളിച്ചടുക്കാനുള്ള ആയുധമാക്കുകയാണ് മുഖ്യ പ്രതിപക്ഷമായ ലേബര്‍. എന്‍എച്ച്എസിനെ പരാജയപ്പെടുത്തുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ലേബര്‍ വിമര്‍ശിച്ചു. മാര്‍ച്ച് മാസത്തില്‍ എ&ഇയിലെത്തിയ 74.2% പേരെയും നാല് മണിക്കൂറില്‍ കണ്ട്, അഡ്മിറ്റ് ചെയ്ത്, ട്രാന്‍സ്ഫര്‍ ചെയ്യുകയോ, ഡിസ്ചാര്‍ജ്ജ് ചെയ്യുകയോ ചെയ്തിട്ടുള്ളതായി കണക്കുകള്‍ പറയുന്നു. 76% പേരെയും ഈ സമയത്തിനകം കാണുമെന്ന പ്രഖ്യാപനമാണ് ലക്ഷ്യം കാണാതെ പോയത്. എന്നിരുന്നാലും മുന്‍ മാസങ്ങളിലെ കണക്കുകളില്‍ നിന്നും മെച്ചപ്പെടല്‍ ഉണ്ടായിട്ടുണ്ട്.

ഈ വര്‍ഷം മാര്‍ച്ചിനകം എന്‍എച്ച്എസില്‍ 65 ആഴ്ചയോ, അതിലേറെയോ പിന്നിട്ട രോഗികള്‍ ഇല്ലാതാകുമെന്നായിരുന്നു മറ്റൊരു ലക്ഷ്യം. എന്നാല്‍ ഇത് പൂര്‍ത്തിയാക്കുന്നത് സെപ്റ്റംബര്‍ വരെ നീട്ടിവെച്ചു.

പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സുപ്രധാന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഡാറ്റ വ്യക്തമാക്കുന്നത്. നിലവില്‍ 7.54 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകള്‍ക്കായാണ് രോഗികള്‍ കാത്തിരിക്കുന്നത്. ജനുവരി അവസാനത്തില്‍ ഇത് 7.58 മില്ല്യണായിരുന്നു.

2023 ജനുവരിയില്‍ 7.21 മില്ല്യണ്‍ ചികിത്സകള്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച. തന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട അഞ്ച് വാഗ്ദാനങ്ങളില്‍ മുന്‍ഗണനാ വിഷയമായി പരിഗണിച്ചിരുന്ന കാര്യമാണ് എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റിന്റെ നീളം കുറയ്ക്കല്‍. ആകെ വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും 36,000 ചികിത്സകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും, ഇതൊഴിവാക്കിയാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ലെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു.

കാര്യങ്ങള്‍ ശരിയാക്കാന്‍ കൂടുതല്‍ പ്രവര്‍ത്തനം വേണ്ടിവരുമെന്ന് പ്രതികരിച്ച സുനാക് തങ്ങളുടെ പദ്ധതികള്‍ ഫലം കാണുന്നതായി അവകാശപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ രണ്ട് ലക്ഷത്തോളം കുറവ് വന്നത് എന്‍എച്ച്എസിന് എന്ത് ചെയ്യാന്‍ കഴിയുമെന്നതിന്റെ സൂചനയാണെന്നും സുനാക് പറയുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions