ഇംഗ്ലണ്ടിലെ സ്‌കൂളുകളില്‍ വിദ്യാത്ഥികളുടെ എണ്ണത്തില്‍ അതിവേഗമുണ്ടാകുന്ന വന്‍ കുറവ് പല സ്‌കൂളുകളുടെയും നിലനില്‍പിനെ ബാധിക്കുമെന്നും, പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടതായി വരുമെന്നും പുതിയ പഠന റിപ്പോര്‍ട്ട്. 2030 ആകുമ്പോഴേക്കും രാജ്യത്തെ സ്‌കൂളുകള്‍ക്ക് ഒരു ബില്യണ്‍ പൗണ്ടിന്റെ വരെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിദ്യാത്ഥികളുടെ എണ്ണത്തില്‍ അതിവേഗമുണ്ടാകുന്ന വന്‍ കുറവ് പല സ്‌കൂളുകളുടെയും നിലനില്‍പിനെ ബാധിക്കുമെന്നും, പല സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടതായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ ഒന്നിലധികം സ്‌കൂളുകള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതോ, സ്‌കൂളുകള്‍ അടച്ചു പൂട്ടുന്നതോ ഒക്കെ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാകുന്നതിനാലാണിത്. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എഡ്യൂക്കെഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നത്, വടക്കു കിഴക്കന്‍ മേഖലയിലായിരിക്കും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാവുക എന്നാണ്. 2028 - 29 കാലമാകുമ്പോഴേക്കും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇവിടെ 13 ശതമാനം കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സെക്കന്‍ഡറി തലത്തിലാണെങ്കില്‍, യോര്‍ക്ക്ഷയര്‍, ഹമ്പര്‍, ലണ്ടന്‍ എന്നിവിടങ്ങളിലേത് പോലെ വടക്ക് കിഴക്കന്‍ മേഖലയിലും കുട്ടികളുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടും എന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട്, കിഴക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2000 ങ്ങളില്‍ ജനന നിരക്കില്‍ ഉണ്ടായ കുതിച്ചു ചാട്ടത്തെ തുടര്‍ന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായത്. അന്നത്തെ തലമുറ പ്രൈമറി, സെക്കന്‍ഡറി തങ്ങള്‍ കടന്നു പോയതോടെയാണ് വലിയ തോതില്‍ സീറ്റുകള്‍ ഒഴിവാകാന്‍ തുടങ്ങിയത്. കുട്ടികളുടെ എണ്ണം കുറയുന്നതോടെ സ്‌കൂളുകളുടെ വരുമാനത്തിലും കാര്യമായ കുറവുണ്ടാകും. ഇത് പല സ്‌കൂളുകളേയും അടച്ചു പൂട്ടലിലേക്ക് നയിച്ചേക്കാം.
സ്‌കൂള്‍ നടത്തിപ്പിന്റെ ചെലവ് വളരെ സങ്കീര്‍ണ്ണമായ ഒന്നാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ക്ലാസിലെ കുട്ടികളുടെ എണ്ണം കുറച്ചാലും അത് അതേ അനുപാതത്തില്‍ ജീവനക്കാരുടെ ചെലവുകളിലോ ഊര്‍ജ്ജ ബില്ലിലോ മറ്റ് ദൈനംദിന ചെലവുകളിലോ പ്രതിഫലിക്കുകയില്ല. ഇതാണ് കടുത്ത വെല്ലുവിളി ഉയര്‍ത്തുക.