യു.കെ.വാര്‍ത്തകള്‍

ലിവര്‍പൂളിലെ തിരക്കേറിയ സിറ്റി സെന്ററില്‍ 16കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി

ലിവര്‍പൂളിലെ തിരക്കേറിയ സിറ്റി സെന്ററില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിന് ഇരയായി. ലിവര്‍പൂളിലെ സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിലാണ് രാവിലെ 1.50-ഓടെ മാനസികമായി തകര്‍ന്ന നിലയില്‍ 16-കാരിയെ കണ്ടെത്തിയത്.

അപരിചിതനായ ഒരു പുരുഷനില്‍ നിന്നുമാണ് പെണ്‍കുട്ടിക്ക് അതിക്രമം നേരിട്ടതെന്ന് മേഴ്‌സിസൈഡ് പോലീസ് പറഞ്ഞു. പ്രത്യേക പരിശീലനം നേടിയ ഓഫീസര്‍മാര്‍ പെണ്‍കുട്ടിക്ക് പിന്തുണ നല്‍കുന്നുണ്ട്. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

വിവരമറിഞ്ഞതുടനെ പോലീസ് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തേക്ക് കുതിച്ചിരുന്നു അക്രമിക്കായി പോലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ മുന്നോട്ടുവരണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.

സംഭവത്തെ തുടര്‍ന്ന് പോലീസ് പട്രോളിംഗ് ശക്തമാക്കി. ദുരൂഹമായ പ്രവൃത്തികള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ മടികൂടാതെ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം.

ചെറിയ പെണ്‍കുട്ടിക്ക് ഇത്തരമൊരു അതിക്രമം നേരിട്ടത് ഞെട്ടിക്കുന്നതാണെന്ന് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ പാരി പറഞ്ഞു. ഇതിന് ഉത്തരവാദിയായ വ്യക്തിയെ നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുലര്‍ച്ചെ 1.30-ഓടെ സെന്റ് ജോണ്‍സ് ഗാര്‍ഡന്‍സിന് സമീപം കടന്നുപോയ ഡ്രൈവര്‍മാര്‍ ഡ്യാഷ് ക്യാം വീഡിയോ പരിശോധിക്കാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions