യു.കെ.വാര്‍ത്തകള്‍

വേദനയായി ബാസില്‍ഡണിലെ മലയാളിയുടെ വിയോഗം

ബാസില്‍ഡണിലെ മലയാളി യുവാവിന്റെ വിയോഗത്തിന്റെ വേദനയില്‍ യു കെ മലയാളി സമൂഹം. ബാസില്‍ഡണ്‍ മലയാളിയായ കോട്ടയം ചെങ്ങളം സ്വദേശി ബിനോയ് തോമസ്(41) ആണ് കണ്ണീരോര്‍മ്മയായത്. ഭാര്യ രഞ്ജിയ്ക്കും മൂന്നു പിഞ്ചു കുഞ്ഞുങ്ങള്‍ക്കും ആശ്വാസമായി സുഹൃത്തുക്കള്‍ ഒപ്പമുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച ഉറക്കത്തിലാണ്ബിനോയിക്കു നെഞ്ചുവേദന ഉണ്ടാവുന്നത്. വേഗത്തില്‍ സി പി ആര്‍ നല്‍കിയ രഞ്ജി അര്‍ദ്ധ രാത്രിയോടെ പാരാമെഡിക്സിന്റെ സഹായം തേടി ഹൃദയമിടിപ്പ് വീണ്ടെടുക്കാന്‍ ആയെങ്കിലും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു കാര്യമായ തകരാര്‍ സംഭവിച്ചെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് അതിവേഗം ബസില്‍ഡണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും പിന്നീട് ഒരിക്കലും ബിനോയ് ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണം പ്രകടിപ്പിച്ചിരുന്നില്ല.

എന്നാല്‍ സി ടി സ്‌കാന്‍ അടക്കമുള്ള പരിശോധനകളില്‍ എന്താണ് ബിനോയിക്ക് സംഭിച്ചതു എന്ന് കണ്ടെത്താന്‍ വൈദ്യ സംഘത്തിന് കഴിഞ്ഞതുുമില്ല. തുടര്‍ന്ന് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ വെനിറ്റിലേറ്റര്‍ സഹായത്തോടെയാണ് ബിനോയിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡോക്ടര്‍മാര്‍ ബിനോയിയുടെ ജീവന്‍ തിരികെ പിടിക്കാന്‍ ശ്രമിക്കുക ആയിരുന്നെകിലും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുക ആയിരുന്നു. ഇതിനിടയില്‍ ബിനോയിയുടെ അവയവങ്ങള്‍ നാല് പേരുടെ ജീവിതങ്ങള്‍ക്ക് പുനര്‍ജ്ജന്മം നല്കാന്‍ ഉപയോഗിക്കാമെന്ന ധീരമായ തീരുമാനവും കുടുംബം സ്വീകരിച്ചു.

ബാസില്‍ഡണ് അടുത്ത ക്ലാക്ടന്‍ ഓണ്‍ സീ എന്ന സ്ഥലത്താണ് ബിനോയിയുയും കുടുംബവും രണ്ടു വര്ഷം മുന്‍പ് എത്തിയത്. പ്രദേശത്തെ ഒരു കെയര്‍ ഹോമില്‍ കെയര്‍ അസിസ്റ്റന്റ് വിസ കരസ്ഥമാക്കി ജോലിക്കു എത്തുകയായിരുന്നു ബിനോയിയുടെ പത്‌നി. കരിയിലക്കുളം കുടുംബാംഗമായ ബിനോയ്, തോമസ് -മേരി ദമ്പതികളുടെ മകനാണ്. ഏക സഹോദരന്‍ ബെന്നിച്ചന്‍ ലണ്ടന് അടുത്ത് ചെംസ്‌ഫോര്‍ഡിലും സഹോദരി ബിന്‍സി കുവൈറ്റിലുമാണ് ജോലി ചെയ്യുന്നത്. ബിനോയിയുടെ ഉറ്റ ബന്ധുക്കള്‍ അടക്കം ഒട്ടേറെ പേര്‍ യുകെയിലുണ്ട്. പത്ത് വയസുകാരിയായ മിയ, എട്ട് വയസുകാരന്‍ ആരോണ്‍, നാല് വയസുകാരന്‍ ഇവാന്‍ എന്നിവര്‍ മക്കളാണ്.

സംസ്‌കാരം അടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും എന്നാണ് ബന്ധക്കള്‍ അറിയിച്ചിരിക്കുന്നത്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions