യു.കെ.വാര്‍ത്തകള്‍

ഇന്ത്യന്‍ വംശജനെ തെരുവില്‍ വെട്ടിക്കൊന്ന അഞ്ചംഗ സംഘത്തിന് 122 വര്‍ഷം ജയില്‍

പാഴ്‌സല്‍ ഡെലിവെറിക്കിടെ ഇന്ത്യന്‍ വംശജനായ യുവാവിനെ തെരുവി ലിട്ടു വെട്ടിക്കൊന്ന അഞ്ചംഗ സംഘത്തിന് 122 വര്‍ഷം ജയില്‍ ശിക്ഷ. മഴുവും, ഹോക്കി സ്റ്റിക്കും, കത്തിയും, ഗോള്‍ഫ് ക്ലബും, ഷവലും ഉള്‍പ്പെടെ ഉപയോഗിച്ചാണ് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 21ന് 23-കാരന്‍ ഓര്‍മാന്‍ സിംഗിനെ സംഘം വെട്ടിക്കൊന്നത്. അതിക്രൂരമായ കൊലപാതകം പൊതുമുഖത്ത് നടത്തിയ വധശിക്ഷ പോലെയാണ് തോന്നിച്ചതെന്ന് വ്യക്തമാക്കിയാണ് സ്റ്റാഫോര്‍ഡ് ക്രൗണ്‍ കോടതി ജഡ്ജ് ക്രിസ്റ്റിന മോണ്ട്‌ഗോമറി ശിക്ഷ വിധിച്ചത്.

24-കാരന്‍ ആര്‍ഷിദീപ് സിംഗ്, 22-കാരന്‍ ജഗ്ദീപ് സിംഗ്, 26-കാരന്‍ ശിവ്ദീപ് സിംഗ്, 24-കാരന്‍ മഞ്‌ജോത് സിംഗ് എന്നിവരെയാണ് വിചാരണയില്‍ കുറ്റവാളികളായി കണ്ടെത്തിയത്. ഷ്രൂസ്ബറിയിലെ തെരുവില്‍ ഗുണ്ടാ സംഘത്തിന്റെ അക്രമത്തിന് വിധേയമായ ഡെലിവെറി ഡ്രൈവര്‍ ചോരയില്‍ മുങ്ങിക്കിടന്നാണ് മരണത്തിന് കീഴടങ്ങിയത്.

ഡെലിവെറി ടീമിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയില്‍ നിന്നും വിവരം ലഭിച്ച ശേഷമാണ് ഡെലിവെറി റൂട്ടില്‍ വെച്ച് അക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. മഴു ഉപയോഗിച്ചുള്ള അക്രമത്തില്‍ തലയോട്ടിക്ക് ഉള്ളില്‍ വരെ എത്തിയെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ പട്ടാപ്പകല്‍ നടന്ന അതിക്രൂരമായ കൊലപാതകത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions