യു.കെ.വാര്‍ത്തകള്‍

നഴ്‌സുമാര്‍ക്ക് പരമാവധി 2% ശമ്പളവര്‍ധന നല്‍കാം, സാഹചര്യം മോശമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്

എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് 2024/25 വര്‍ഷത്തേക്ക് പരമാവധി 2% ശമ്പള വര്‍ധന മാത്രമേ നിലവിലെ സാഹചര്യത്തില്‍ നടക്കൂവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇതില്‍ കൂടുതലുള്ള വര്‍ധന നല്‍കാന്‍ സമ്പൂര്‍ണ്ണ ഫണ്ടിംഗ് ആവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍ സേവനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇത് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് ആവശ്യമാണ്.


2021-ല്‍ ട്രഷറി അംഗീകരിച്ച എന്‍എച്ച്എസ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് പ്രകാരം 2024/25 വര്‍ഷത്തേക്ക് 2% വര്‍ദ്ധന മാത്രമാണ് പദ്ധതിയിട്ടിരിക്കുന്നത്. പണപ്പെരുപ്പ നിരക്കിലും ഏറെ താഴെയാണിത്. ഗവണ്‍മെന്റ് അധിക ഫണ്ടിംഗ് നല്‍കാതെ ഇതില്‍ കൂടുതല്‍ വര്‍ദ്ധന അനുവദിച്ചാല്‍ എന്‍എച്ച്എസ് ബജറ്റില്‍ കൂടുതല്‍ സമ്മര്‍ദം സമ്മാനിക്കുമെന്ന് രേഖകള്‍ പറയുന്നു.


എന്നാല്‍ ഇംഗ്ലണ്ടിലെ നഴ്‌സുമാര്‍ക്കായി പുതിയ പ്രത്യേക പേ സിസ്റ്റം വേണമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെടുന്നത്. നഴ്‌സിംഗ് പ്രൊഫഷണലുകളെ അംഗീകരിക്കുന്ന പുതിയ പദ്ധതിയാണ് വേണ്ടതെന്ന് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പാറ്റ് കുള്ളെന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാസങ്ങളോളം സമരം ചെയ്താണ് നഴ്‌സുമാര്‍ക്ക് നാമമാത്രമായ ശമ്പളവര്‍ദ്ധന ലഭിച്ചത്. പുതിയ നിര്‍ദ്ദേശം 2 ശതമാനത്തില്‍ ഒതുങ്ങിയാല്‍ നഴ്‌സുമാര്‍ വീണ്ടും സമരത്തിന് ഇറങ്ങാന്‍ നിര്‍ബന്ധിതമാകും.

പൊതു മേഖലയിലെ മറ്റു ജീവനക്കാര്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ നഴ്‌സുമാര്‍ക്ക് ശമ്പളവര്‍ധന റേഷനാണ്. അതുകൊണ്ടുതന്നെയാണ് വലിയ തോതില്‍ കൊഴിഞ്ഞുപോക്കു സംഭവിക്കുന്നതും.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions