യു.കെ.വാര്‍ത്തകള്‍

യുകെയില്‍ നിന്നുള്ളവര്‍ക്ക് ഇ യു രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ഇളവിനായി ചര്‍ച്ച


ബ്രക്സ്റ്റിന്റെ വരവോടെ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിന് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നു. ഇതോടെ പഠനത്തിനും ജോലിക്കായും യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഇ യു രാജ്യങ്ങളില്‍ ചെന്നിരുന്നു യുകെ ജനതയ്ക്കു അത് തിരിച്ചടിയായി.

ഇപ്പോഴിതാ യുകെയില്‍ നിന്നുള്ളവര്‍ക്ക് യൂണിയന്‍ രാജ്യങ്ങളില്‍ എത്തുന്നതിനുള്ള നിയന്ത്രണങ്ങളില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുവനാണ് ശ്രമം. ഇതിനായുള്ള ഔപചാരിക ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

യുകെയുമായി ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അംഗരാജ്യങ്ങളുടെ ഇടയില്‍ അഭിപ്രായ സമന്വയം സ്വരൂപിക്കേണ്ടത് ഉണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലായാല്‍ യൂകെയിലെ യുവാക്കളെ നാല് വര്‍ഷത്തേക്ക് പഠനത്തിനായാലും ജോലിക്കായാലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തുടരാന്‍ അനുവദിക്കും.

അതേ നിയമങ്ങള്‍ ബ്രിട്ടനിലേക്ക് വരുന്ന യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്കും ബാധകമാണ്. ഇത് നടപ്പിലായാല്‍ യൂണിയന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടീഷുകാരുടെ അതേ ഫീസ് യുകെയില്‍ അടച്ച്‌ പഠനം നടത്താന്‍ കഴിയും. ബ്രക്സിറ്റിനു ശേഷം യുകെയിലെ യൂണിവേഴ്സിറ്റികളില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസാണ് ഈടാക്കിയിരുന്നത്.






  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions