യു.കെ.വാര്‍ത്തകള്‍

100 ദിവസം നീളുന്ന വില്ലന്‍ ചുമ യുകെയില്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്

വിക്ടോറിയന്‍ രോഗമായ വില്ലന്‍ ചുമ ബ്രിട്ടനില്‍ അതിവേഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തില്‍ ഉണ്ടായത് 50 ശതമാനം വര്‍ദ്ധനവാാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് ഇത് അധികമായി വ്യാപിക്കുന്നത്. ഏപ്രില്‍ 14 ന് അവസാനിച്ച ഒരാഴ്ച്ചയില്‍ 824 പേര്‍ക്കാണ് ഈ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ ഇത് 595 ആയിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ , തെക്ക് കിഴക്കന്‍ മേഖലകളിലാണ് രോഗ നിരക്ക് കൂടുതലുള്ളത്. യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) യുടെ ഡാറ്റ പ്രകാരം, ഔദ്യോഗികമായി പെര്‍ട്യൂസിസ് എന്ന് അറിയപ്പെടുന്ന വില്ലന്‍ ചുമ പ്രധാനമായും നവജാത ശിശുക്കളെയും കുട്ടികളെയുമാണ് ബാധിക്കുന്നത്. വലിയ ശബ്ദത്തോടെയുള്ള ചുമയാണിത്. നൂറു ദിവസം വരെ നീണ്ടു നില്‍ക്കാം

2024 ലെ ആദ്യ രണ്ട് മാസങ്ങളില്‍ മാത്രം 1,468 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുന്‍പത്തെ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 858 കേസുകള്‍ ആയിരുന്നു. അതായത് ഈ വര്‍ഷം വില്ലന്‍ ചുമ ബാധിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 71 ശതമാനം വര്‍ദ്ധനവ് ആണ്. ഇതിന് മുന്‍പ് 2016 ല്‍ ആയിരുന്നു ഏറ്റവും അധികം പേര്‍ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. അന്ന് 6000 പേര്‍ക്കായിരുന്നു വില്ലന്‍ ചുമ ബാധിച്ചത്.

ഇതോടെ ഈ രോഗത്തിനെതിരെയുള്ള വാക്സിന്‍ എടുക്കുവാന്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. ഇത് ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണെങ്കിലും ഇതിനുള്ള വാക്സിന്‍ ലഭ്യമാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ഈ വാക്സിന്‍ സ്വീകരിക്കാവുന്നതാണ്. എല്ലാ പ്രായത്തിലുള്ളവരെയും വില്ലന്‍ ചുമ ബാധിക്കുമെന്ന് പറഞ്ഞ യു കെ എച്ച് എസ് എ കണ്‍സള്‍ട്ടന്റ് എപിഡെമോളജിസ്റ്റ് ഡോക്ടര്‍ ഗായത്രി അകൃതലിംഗം അത് കുട്ടികളിലാണ് ഗുരുതരമാവുക എന്നും കൂട്ടിച്ചേര്‍ത്തു. ഗര്‍ഭിണികള്‍ വാക്സിന്‍ എടുക്കുന്നത് പ്രയോജനകരമാകും എന്നും അവര്‍ പറഞ്ഞു.


വാക്സിന്‍ എടുക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ജി പി സര്‍ജറിയെ സമീപിച്ച് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കി അവരെ സംരക്ഷിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions