യു.കെ.വാര്‍ത്തകള്‍

ജോലി ചെയ്യാതെ സര്‍ക്കാര്‍ ബെനഫിറ്റ് കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം ഒരു കോടിയായി

ബ്രിട്ടനില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി മടിപിടിച്ചിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കില്‍ പിന്നെ എന്തിന് ജോലിക്ക് പോകണം എന്നാണ് ആളുകള്‍ ചോദിക്കുന്നത്. എസ്സെക്സിലെ ജെയ്വിക്കില്‍, ഓരോ മാസവും ആയിരക്കണക്കിന് പൗണ്ടാണ് ജനങ്ങള്‍ ആനുകൂല്യമായി കൈപ്പറ്റുന്നത്. തൊഴിലവസരങ്ങള്‍ ധരാളമുണ്ടെങ്കിലും തങ്ങള്‍ക്ക് അത് ആവശ്യമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.


രാജ്യത്തെ തൊഴിലെടുക്കുന്ന പ്രായപരിധിയിലുള്ളവരില്‍ 94 ലക്ഷം പേര്‍ സാമ്പത്തികമായി നിഷ്‌ക്രിയരാണ് എന്ന റിപ്പോര്‍ട്ട് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോര്‍ട്ടും പുറത്തു വരുന്നത്. ജോലി ചെയ്യുകയോ, തൊഴിലിനായി ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നവരെയാണ് സാമ്പത്തികമായി നിഷ്‌ക്രിയര്‍ എന്ന് വിളിക്കുന്നത്. അതിനിടയില്‍, കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഓരോ ദിവസവും സിക്ക്നെസ്സ് ബെനെഫിറ്റ് ആവശ്യപ്പെട്ട്, 4000 അപേക്ഷകള്‍ വരെ ലഭിച്ചതായി കണക്കുകള്‍ പറയുന്നു. തനിക്ക് ജോലി ചെയ്യാന്‍ താത്പര്യമില്ലെന്നും, പ്രതിമാസം ലഭിക്കുന്ന 393 പൗണ്ടിന്റെ യൂണിവേഴ്സല്‍ ക്രെഡിറ്റ് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കൊണ്ട് സംതൃപ്തനാണെന്നുമാണ് ക്രിസ് പേഷ്യന്റ് എന്ന 36 കാരന്‍ ഡെയ്ലി മെയിലിനോട് പറഞ്ഞത്.


പട്ടണത്തില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും അതില്‍ വലിയൊരു ഭാഗവും ചെയ്യുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തൊഴിലാളികളാണ്. 44 കാരനായ മറ്റൊരു പ്രദേശവാസി പറയുന്നത് ഇപ്പോള്‍ ആനുകൂല്യമായി ലഭിക്കുന്ന ഏതാനും ആയിരം പൗണ്ടുകളില്‍ താന്‍ സംതൃപ്തനാണ് എന്നാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി ഇയാള്‍ ജോലിയൊന്നും ചെയ്യുന്നില്ല. താന്‍ ജീവിതം ആസ്വദിക്കുകയാണെന്നും, ഉടനെയൊന്നും ജോലിക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്നും അയാള്‍ പറയുന്നു. ജോലിയൊന്നും ചെയ്യാതെ, കഴിഞ്ഞ 3 വര്‍ഷക്കാലമായി ആനുകൂല്യങ്ങള്‍ കൈപ്പറ്റി മാത്രം ജീവിക്കുന്ന മറ്റൊരാളും ഇതേ അഭിപ്രായക്കാരനാണ്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം ജെയ്വിക്കിനെ ഇംഗ്ലണ്ടിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പട്ടണമായി പ്രഖ്യാപിച്ചിരുന്നു. പിന്നോക്കാവസ്ഥ കണക്കാക്കുവാന്‍ ഉപയോഗിക്കുന്ന ഇന്‍ഡിസസ് ഓഫ് മള്‍ട്ടിപ്പിള്‍ ഡിപ്രിവേഷന്‍ (ഐ എം ഡി) യില്‍ ജെയ്വിക്കിന് 100 ല്‍ 92.7 പോയിന്റായിരുന്നു ലഭിച്ചത്. രാജ്യത്തെ ഏറ്റവും മോശം സ്‌കോര്‍ ആയിരുന്നു ഇത്.

നിലവില്‍ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് മാത്രമായി പൊതുഖജനാവില്‍ നിന്നും ചെലവാക്കുന്നത് 360 ബില്യന്‍ പൗണ്ടാണ്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ഇത് 360 ബില്യന്‍ പൗണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബ്രിട്ടന്റെ മൊത്തം സമ്പത്തിക ഔട്ട്പുട്ടിന്റെ 11 ശതമാനം വരും ഇത്. ഈ കാലയളവില്‍ സിക്ക്നെസ്സ് ബെനെഫിറ്റിനായി ചെലവാക്കുന്ന തുക 66 ബില്യന്‍ പൗണ്ടില്‍ നിന്നും 90 ബില്യന്‍ പൗണ്ടായി ഉയരുകയും ചെയ്യും.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions