യു.കെ.വാര്‍ത്തകള്‍

പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്തു: കണ്‍സര്‍വേറ്റീവ് എംപിയെ പുറത്താക്കി


പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്തതുള്‍പ്പെടെയുള്ള ആരോപണങ്ങളുടെ പേരില്‍ കണ്‍സര്‍വേറ്റീവ് എംപിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ലങ്കന്‍ ഷെയറിലെ ഫില്‍ഡെ മണ്ഡലത്തിലെ 2010 മുതലുള്ള എംപിയായ മാര്‍ക്ക് മെന്‍സിസനാണ് നടപടി നേരിട്ടത്. ഇതോടെ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള മെന്‍സിസന്റെ മോഹവും പൊലിഞ്ഞു.

ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ വിളിച്ച് 5000 പൗണ്ട് ആവശ്യപ്പെട്ടതായുള്ള ആരോപണം ഉയര്‍ന്ന് വന്നത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് . തന്റെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാന്‍ 14,000 പൗണ്ട് പാര്‍ട്ടി ഫണ്ട് ഉപയോഗിച്ചതായി മറ്റൊരു ആരോപണവും ഇദ്ദേഹത്തിനെതിരെ ഉണ്ട്.


തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നേരത്തെ മെന്‍സിസന്‍ ശക്തമായി നിഷേധിച്ചിരുന്നു. എംപിമാരുടെ പെരുമാറ്റ രീതികള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തികള്‍ പലതും ഇദ്ദേഹം ചെയ്തതായുള്ള ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.

എം പിക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. ഇദ്ദേഹത്തിനെതിരെയുള്ള ആരോപണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച ലേബര്‍ പാര്‍ട്ടി നേതാവ് ആനിലീസ് ഡോഡ്‌സ് ലങ്കാ ഷെയര്‍ പോലീസിന് കത്തയച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തായെങ്കിലും അടുത്ത് തിരഞ്ഞെടുപ്പ് വരെ മെന്‍സിസ് സ്വതന്ത്ര എംപിയായി തുടരും . അതുകൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുകയില്ല.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions