യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ നിര്‍ബന്ധിത ട്രെയിനിംഗ് വെട്ടിക്കുറയ്ക്കും

ഡോക്ടര്‍മാരുടെ തൊഴില്‍ ജീവിതം മെച്ചപ്പെടുത്താന്‍ പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്. നിര്‍ബന്ധിത ട്രെയിനിംഗ് ഡോക്ടര്‍മാര്‍ക്ക് വലിയ ഭാരമായി മാറുന്നുവെന്ന വിലയിരുത്തല്‍ വന്നതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് റിവ്യൂ ആരംഭിച്ചത്. ഇതിന്റെ ഫലമായി പരിശീലന കാലയളവ് വെട്ടിക്കുറയ്ക്കുമെന്നാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്.

ഓരോ വര്‍ഷവും 33 സെഷനുകള്‍ വരെയാണ് പരിശീലനത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. കരിയറിന്റെ ഏത് ഭാഗത്താണ് എത്തിനില്‍ക്കുന്നത് എന്നത് അനുസരിച്ചാണ് പരിശീലനം. 30 മിനിറ്റ് മുതല്‍ നിരവധി മണിക്കൂറുകള്‍ വരെയും, ദിവസം മുഴുവനുമായും ഈ പരിശീലനം നീളാറുണ്ട്.

പദ്ധതിയെ കുറിച്ച് എന്‍എച്ച്എസ് മേധാവികള്‍ മെഡിക്കല്‍ ഗ്രൂപ്പുകളെയും, ഹെല്‍ത്ത് സര്‍വ്വീസ് കെയര്‍ സേവനദാതാക്കളെയും അറിയിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ രോഷം ഒഴിവാക്കാന്‍ ഇത് സഹായിക്കുമെന്നാണ് കരുതുന്നത്. അടുത്തിടെ യോഗ്യത നേടിയ ഡോക്ടര്‍മാര്‍ക്കാണ് കനത്ത സമ്മര്‍ദത്തിനിടെ മോശം തൊഴില്‍ സാഹചര്യങ്ങളില്‍ ഈ ട്രെയിനിംഗിന് വിധേയമാകുമ്പോള്‍ രോഷമേറുന്നത്.

ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍ വര്‍ഷത്തില്‍ 11 തരത്തിലുള്ള പരിശീലനമാണ് നേടേണ്ടത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ വിവിധ ആശുപത്രികളില്‍ റൊട്ടേഷന്‍ ചെയ്യുന്നതിനാല്‍ വര്‍ഷത്തില്‍ രണ്ടോ, മൂന്നോ തവണ ഈ 11 സെഷനുകളും ആവര്‍ത്തിക്കേണ്ടി വരുന്നു. ഈ ആവര്‍ത്തനം അനാവശ്യ സമയം പാഴാക്കലാണെന്ന് തിരിച്ചറിഞ്ഞാണ് റിവ്യൂ നടത്തുന്നതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് നാഷണല്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫസര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions