യു.കെ.വാര്‍ത്തകള്‍

പൗരത്വം കിട്ടാന്‍ ബ്രിട്ടീഷ് സംസ്‌കാരവും ജീവിത ശൈലിയുമെല്ലാം വരുന്ന സിറ്റിസണ്‍ഷിപ് ക്വിസ് പാസാണം

കുടിയേറ്റക്കാരോക്കെ യുകെയിലെത്തുന്നത് പൗരത്വം മോഹിച്ചു കൂടിയാണ്. പൗരത്വം കിട്ടാന്‍ ഇനി കൂടുതല്‍ കടമ്പകള്‍ താണ്ടണം. പൗരത്വം കിട്ടാന്‍ അപേക്ഷകന്‍ തീര്‍ച്ചയായും ഒരു സിറ്റിസണ്‍ഷിപ്പ് ക്വിസ് പാസ്സായിരിക്കണം. ബ്രിട്ടനുമായി ബന്ധപ്പെട്ട 3000 ല്‍ അധികം വസ്തുതകളെ ആസ്പദമാക്കിയുള്ളതായിരിക്കും ഈ ക്വിസ്. സാധാരണയായി 24 ചോദ്യങ്ങളായിരിക്കും ഇതില്‍ ഉണ്ടാവുക. അത് പൂര്‍ത്തിയാക്കുവാന്‍ നിങ്ങള്‍ക്ക് ലഭിക്കുക 45 മിനിറ്റ് സമയവും. ബ്രിട്ടീഷ് സംസ്‌കാരവും ജീവിത ശൈലിയുമെല്ലാം വരുന്നതാണത്.


ബ്രിട്ടീഷ് ചരിത്രം, രാഷ്ട്രീയം, ബ്രിട്ടീഷ് ജീവിതത്തിലെ അടിസ്ഥാന തത്ത്വങ്ങള്‍ എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ള ക്വിസില്‍ നിന്നും തിരഞ്ഞെടുത്ത 13 ചോദ്യങ്ങളാണ് ഡെയ്ലി എക്സ്പ്രസ്സ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളില്‍ നിങ്ങള്‍ ചോദ്യങ്ങള്‍ക്ക് ഉത്താരം നല്‍കണം.

ശരാശരി 75 മാര്‍ക്കെങ്കിലും ലഭിച്ചാല്‍ മാത്രമെ ഈ ക്വിസില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍, അടുത്തകാലത്ത് എസ്സെക്സ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഒട്ടുമിക്ക ബ്രിട്ടീഷുകാര്‍ക്കും അവരുടെ രാജ്യത്തെ കുറിച്ച് അറിയില്ല എന്നാണ്. മൊത്തം 270 പേരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. അവരില്‍ ഭൂരിഭാഗവും ബ്രിട്ടീഷ് പൗരന്മാരും ആയിരുന്നു. മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും പരീക്ഷയില്‍ പരാജയമടയുകയായിരുന്നു.


ഏതായാലും ബ്രിട്ടീഷ് പൗരത്വ പരീക്ഷയുടെ ഭാഗമായ ക്വിസ് എന്താണെന്ന് അറിഞ്ഞിരിക്കുന്നത് ഭാവിയില്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഉപകാരപ്പെടും.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions