യു.കെ.വാര്‍ത്തകള്‍

കെയ്റ്റിന് 'റോയല്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ്' പദവി സമ്മാനിച്ചു രാജാവ്

വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ടണ് രാജാവിന്റെ അപൂര്‍വ്വമായ അംഗീകാരം. വര്‍ഷങ്ങളായി നല്‍കുന്ന പൊതുസേവനത്തിന് അംഗീകാരമായി 'ദി ഓര്‍ഡര്‍ ഓഫ് ദി കംപാനിയന്‍സ് ഓഫ് ഓണര്‍' പദവിയാണ് ചാള്‍സ് രാജാവ് മരുമകള്‍ക്കായി പ്രഖ്യാപിച്ചത്.

1917-ല്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവ് തുടങ്ങിയ റോയല്‍ കംപാനിയന്‍ ഓഫ് ദി ഓര്‍ഗനൈസേഷനില്‍ കല, ശാസ്ത്ര, മെഡിസിന്‍, പൊതുസേവന രംഗങ്ങളിലെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായാണ് സമ്മാനിക്കാറുള്ളത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ അംഗീകാരം രാജകുടുംബത്തില്‍ നിന്നും ഒരു അംഗത്തിന് ആദ്യമായാണ് നല്‍കുന്നത്.

ചാള്‍സ് രാജാവ് മരുമകള്‍ക്ക് നല്‍കുന്ന ഉന്നത അംഗീകാരം അദ്ദേഹത്തിന്റെ മനസ്സിലെ സ്ഥാനം വ്യക്തമാക്കുന്നുവെന്ന് സ്രോതസുകള്‍ കണക്കാക്കുന്നു. 13 വര്‍ഷം മുന്‍പ് വില്ല്യം രാജകുമാരനെ വിവാഹം ചെയ്തത് മുതല്‍ രാജകുടുംബത്തിന് നല്‍കുന്ന വിശ്വസ്തമായ സേവനത്തിന് നന്ദി സൂചകം കൂടിയാണ് ഈ അംഗീകാരമെന്നാണ് കരുതുന്നത്. കലാരംഗത്തെ കെയ്റ്റിന്റെ സംഭാവനയും ഇതിനായി കണക്കാക്കിയെന്നാണ് പറയപ്പെടുന്നത്.

ഫോട്ടോഗ്രാഫി ഏറെ ഇഷ്ടപ്പെടുന്ന കെയ്റ്റ് റോയല്‍ ഫോട്ടോഗ്രാഫിക് സൊസൈറ്റി, നാഷണല്‍ പോര്‍ട്രെയ്റ്റ് ഗ്യാലറി എന്നിവയുടെ പേട്രനാണ്. അതേസമയം മദേഴ്‌സ് ഡേയില്‍ പകര്‍ത്തി, പുറത്തുവിട്ട ഫോട്ടോയില്‍ ഫോട്ടോഷോപ്പ് ചെയ്ത് അബദ്ധത്തില്‍ ചാടിയതിനെ തുടര്‍ന്ന് ഈ ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions