യു.കെ.വാര്‍ത്തകള്‍

തെരഞ്ഞെടുത്താല്‍ പെന്‍ഷന്‍കാരുടെ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കുമെന്ന് ലേബര്‍

ബ്രിട്ടനിലെ പെന്‍ഷന്‍കാര്‍ക്ക് ഇതിലും നല്ല പരിഗണന കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മാര്‍. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയെ വിജയിപ്പിച്ചാല്‍ പെന്‍ഷനുകളിലെ ട്രിപ്പിള്‍ ലോക്ക് ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കെങ്കിലും നിലനിര്‍ത്തുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വാഗ്ദാനം ചെയ്തു. പെന്‍ഷന്‍കാര്‍ക്ക് സ്ഥിരത ലഭിക്കേണ്ടതുണ്ടെന്നും, തന്റെ കാലയളവില്‍ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കപ്പെടുമെന്നും ലേബര്‍ നേതാവ് പറഞ്ഞു.

രാജ്യത്തിന് കനത്ത ബാധ്യത വരുത്തുന്ന ട്രിപ്പിള്‍ ലോക്ക് പ്രകാരം ഓരോ വര്‍ഷവും പെന്‍ഷന്‍ വര്‍ദ്ധന ഏറ്റവും കൂടുതല്‍ നല്‍കാന്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. ഇതിനായി വരുമാന വളര്‍ച്ച, പണപ്പെരുപ്പം എന്നിവയില്‍ ഏതാണോ കൂടുതല്‍, അല്ലെങ്കില്‍ 2.5% വര്‍ദ്ധന എന്നതാണ് കണക്കാക്കുക.

താന്‍ ജയിച്ചാലും പോളിസി നിലനില്‍ക്കുമെന്ന് സുനാക് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. കണ്‍സര്‍വേറ്റീവുകളാണ് പെന്‍ഷനില്‍ ട്രിപ്പിള്‍ ലോക്ക് പദ്ധതി നടപ്പാക്കിയത്. കീര്‍ സ്റ്റാര്‍മറും ഈ നിലപാട് സ്വീകരിച്ചതോടെ തെരഞ്ഞെടുപ്പില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരെ പിടിച്ചുനിര്‍ത്താനുള്ള ലേബറിന്റെ ശ്രമം ഊര്‍ജ്ജിതപ്പെടുത്തുന്നുവെന്നാണ് വ്യക്തമാകുന്നത്.

ഈ പ്രായക്കാരുടെ വോട്ടിംഗില്‍ കണ്‍സര്‍വേറ്റീവുകള്‍ ലേബറിന് മുന്നിലാണ്. ഈ ഘട്ടത്തിലാണ് ഈ വോട്ട് ബാങ്കിലേക്ക് ഇടിച്ചുകയറാന്‍ സ്റ്റാര്‍മര്‍ ശ്രമിക്കുന്നത്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions