യു.കെ.വാര്‍ത്തകള്‍

കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചു; ആദ്യ പാദത്തില്‍ മാത്രം 157 പൗണ്ട് വര്‍ദ്ധന

യുകെയില്‍ കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സുകള്‍ക്കായി നല്‍കുന്ന ശരാശരി നിരക്കില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധന. ഈ വര്‍ഷത്തെ ആദ്യ പാദത്തിലാണ് ഏകദേശം 157 പൗണ്ട് വരെ വര്‍ദ്ധനവ് നേരിട്ടതെന്ന് അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സ് പറഞ്ഞു.

വില്‍പ്പന നടന്ന പോളിസികള്‍ പരിശോധിച്ചതില്‍ നിന്നുമാണ് 2024 ആദ്യ പാദത്തില്‍ നല്‍കേണ്ടി വന്ന ശരാശരി വില 635 പൗണ്ടാണെന്ന് എബിഐ വ്യക്തമാക്കിയത്. മുന്‍ പാദത്തേക്കാള്‍ 1% വര്‍ദ്ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്.

2023-ലെ ആദ്യ പാദത്തില്‍ പ്രൈവറ്റ് കോംപ്രിഹെന്‍സീവ് മോട്ടോര്‍ ഇന്‍ഷുറന്‍സിന് നല്‍കിയ ശരാശരി പ്രീമിയം 478 പൗണ്ടായിരുന്നു. 1% ക്വാര്‍ട്ടേര്‍ലി വര്‍ദ്ധന സൂചിപ്പിക്കുന്നത് 2023-മായി താരതമ്യം ചെയ്യുമ്പോള്‍ നിരക്ക് വര്‍ദ്ധനവുകളില്‍ ഇളവ് വരുന്നുവെന്നാണെന്നും എബിഐ കൂട്ടിച്ചേര്‍ത്തു.

വളരുന്ന ചെലവുകള്‍ ഇന്‍ഷുറേഴ്‌സ് ഉള്‍ക്കൊണ്ട് വരികയാണെന്ന് ഇവര്‍ വ്യക്തമാക്കി. ശരാശരി ക്ലെയിം നല്‍കുന്നതില്‍ 8% വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലെയിമുകളുടെ എണ്ണമേറുന്നത് ഇപ്പോഴും സ്ഥിരത കൈവരിച്ചിട്ടില്ല. റിപ്പയര്‍, റീപ്ലേയ്‌സ്‌മെന്റ് വെഹിക്കിള്‍, മോഷണം എന്നിവയും വര്‍ദ്ധിക്കുന്നതായി എബിഐ ചൂണ്ടിക്കാണിച്ചു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions