യു.കെ.വാര്‍ത്തകള്‍

റുവാന്‍ഡ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍; വെട്ടിലായി ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍


അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് നാടുകടത്താനുള്ള ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍. റുവാന്‍ഡ പ്ലാന്‍ റെഡിയായപ്പോള്‍ നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് വിവരമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍ രംഗത്തുവന്നിരിക്കുകയാണ്.

ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡ 5700 പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള അനധികൃത കുടിയേറ്റക്കാരില്‍ 2143 പേര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും, ഇവരെ കുറിച്ച് മാത്രമാണ് അറിവുള്ളതെന്നുമാണ് ഹോം സെക്രട്ടറിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കുന്നത്.

ഇതിന് പുറത്തുള്ളവര്‍ ഒളിവില്‍ പോയിരിക്കാനുള്ള സാധ്യതയാണ് നേരിടുന്നതെന്ന് സ്രോതസ്സുകള്‍ ടൈംസിനോട് പറഞ്ഞു. പാര്‍ലമെന്റില്‍ നാടുകടത്തല്‍ ബില്‍ പാസായതോടെയാണ് അനധികൃത കുടിയേറ്റക്കാര്‍ അപ്രത്യക്ഷരായത് . അതേസമയം ബാക്കിയുള്ള 3557 പേര്‍ മുങ്ങിയതാകാന്‍ ഇടയില്ലെന്നും, റിപ്പോര്‍ട്ട് ചെയ്യുന്നതിലെ പ്രശ്‌നങ്ങളാണെന്നുമാണ് ഹോം ഓഫീസ് പറയുന്നത്.

നിലവില്‍ അഭയാര്‍ത്ഥിത്വത്തിനായി അപേക്ഷിക്കുന്നവര്‍ക്ക് ഹോം ഓഫീസ് താമസിക്കാന്‍ സ്ഥലവും, ആഴ്ചയില്‍ 48 പൗണ്ട് അലവന്‍സും നല്‍കും. ഓരോ കുടുംബത്തിലെ ഓരോ വ്യക്തിക്ക് വീതം ഭക്ഷണത്തിനും, വസ്ത്രത്തിനുമാണ് ഈ തുക. അടുത്ത 10 മുതല്‍ 12 വരെ ആഴ്ചകളില്‍ റുവാന്‍ഡയിലേക്കുള്ള നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുമെന്നാണ് പ്രധാനമന്ത്രി സുനാക് പറയുന്നത്.

ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടിയേറ്റക്കാരെ തടങ്കലിലേക്ക് മാറ്റുന്നതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 ജനുവരി മുതല്‍ 2023 ജൂണ്‍ വരെ കാലയളവില്‍ യുകെയിലേക്ക് അനധികൃതമായി എത്തിയവരാണ് പിടിയിലായിരിക്കുന്നതെന്നാണ് വിവരം.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions