യു.കെ.വാര്‍ത്തകള്‍

യുകെയിലെ പ്രധാന ബാങ്കുകളില്‍ ഇന്നു മുതല്‍ മോര്‍ട്ട്‌ഗേജ് പലിശ നിരക്കുയര്‍ത്തുന്നു

യുകെയിലെ പ്രധാന ബാങ്കുകളില്‍ മോര്‍ട്ട്‌ഗേജ് നിക്കുകള്‍ ഉയര്‍ത്തുന്നു. നേഷന്‍വൈഡ്, സാന്റാന്‍ഡര്‍ , നാറ്റ് വെസ്റ്റ് ബാങ്കുകളാണ് നിരക്കുയര്‍ത്തുന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനമെടുക്കാത്ത സാഹചര്യത്തിലാണ് ബാങ്കുകളുടെ പുതിയ തീരുമാനം.

അടിസ്ഥാന നിരക്ക് ഉയര്‍ന്നിരിക്കുന്നതിനാല്‍ മോര്‍ട്ട്‌ഗേജ് നിരക്കും ഉയര്‍ന്നു നില്‍ക്കുകയാണ്. ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോഴാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഭാഗത്തു നിന്നും യാതൊരു മാറ്റവും കൊണ്ടുവരാത്തത്. പ്രഖ്യാപനം വൈകുന്നതിനാലാണ് പ്രമുഖ ബാങ്കുകള്‍ പുതിയ തീരുമാനം എടുത്തത്.

പഴയ നിരക്കില്‍ തന്നെ പലിശ നല്‍കാന്‍ ഫിക്‌സഡ് നിരക്കില്‍ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് സാധിക്കും. എന്നാല്‍ കുറഞ്ഞ പലിശ നിരക്കില്‍ ഫിക്‌സ്ഡ് ഡീല്‍ മോര്‍ട്ട്‌ഗേജ് എടുത്ത ഏതാണ്ട് 16 ലക്ഷം പേരുടെ ഫിക്‌സ്ഡ് കാലാവധി ഈ വര്‍ഷം അവസാനിക്കുകയാണ്. അവരെ വര്‍ധനവ് ബാധിച്ചേക്കും.

പലിശ നിരക്കുമായി ബന്ധപ്പെട്ട അടുത്ത തീരുമാനം ബാങ്ക് ഓഫ് ഇംഗ്ലണ്ട് എടുക്കുക മെയ് 9 ന് ആയിരിക്കും. ഏതായാലും, നേരത്തെ പ്രവചിച്ചിരുന്ന തരത്തിലുള്ള ഇളവുകള്‍ക്ക് സാധ്യതയില്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു
അതുകൊണ്ടുതന്നെ മോര്‍ട്ട്‌ഗേജ് എടുത്തവര്‍ക്ക് ബാധ്യത താങ്ങേണ്ടിവരും.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions