യു.കെ.വാര്‍ത്തകള്‍

ചിചെസ്റ്റര്‍ മലയാളി ജോണിയെ ഉറക്കത്തിനിടെ മരണം തേടിയെത്തി

യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല.

തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ ജോണിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എമര്‍ജന്‍സി സംവിധാനങ്ങള്‍ പാഞ്ഞെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജോണിയുടെ ഭാര്യ റെജി മരണത്തിനു കീഴടങ്ങിയത്. അമ്മയുടെ മരണത്തിനു പിന്നാലെ പിതാവും പോയപ്പോള്‍ 20-ാം വയസില്‍ തനിച്ചായിരിക്കുകയാണ് അവരുടെ ഏക മകള്‍ അമ്മു.

2023 ഏപ്രിലിലാണ് നഴ്‌സായിരുന്ന റെജിയുടെ മരണം സംഭവിച്ചത്. ചിചെസ്റ്റര്‍ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ബാന്‍ഡ് 7 നഴ്‌സായിരുന്നു റെജി. 2022 മേയില്‍ യുകെയിലെ ഹോസ്പിറ്റലില്‍ വച്ച് ജോലി ചെയ്യവെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈദ്യ സഹായം തേടിയിരുന്നു. തുടര്‍ പരിശോധനയിലാണ് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സായിരുന്നു.

അമ്മയുടെ മരണത്തിന്റെ വേദനയില്‍ നിന്നും കരകയറും മുന്നേയാണ് അമ്മുവിനെ തേടി പിതാവിന്റെ വിയോഗവും എത്തിയത്. ചിചെസ്റ്റര്‍ മലയാളികളടക്കം സാന്ത്വനവുമായി അമ്മുവിനൊപ്പം ഉണ്ടെങ്കിലും അപ്രതീക്ഷിതമായ നഷ്ടങ്ങളുടെ വേദനയില്‍ തകര്‍ന്നിരിക്കുകയാണ് മകള്‍.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions