യു.കെ.വാര്‍ത്തകള്‍

എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് വര്‍ധന പ്രാബല്യത്തില്‍


എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ ഉയരുന്നു. ഇന്നു മുതല്‍ ചാര്‍ജ് വര്‍ദ്ധനവ് നിലവില്‍ വരും. ഓരോ ഇനത്തിലും പത്തു പൗണ്ട് വര്‍ദ്ധനവാണ് നിലവില്‍ വരുന്നത്. സാധാരണക്കാരുടെ മേല്‍ കനത്ത ഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായാണ് ഇതിനെതിരെ പൊതുവേ വിമര്‍ശനമുയര്‍ന്നുവന്നിരിക്കുന്നത്. മേയ് 1 രോഗികള്‍ക്ക് കറുത്ത ദിനമാണെന്ന് ഫാര്‍മസിസ്റ്റുകളുടെ മുന്നറിയിപ്പ്.

കറുത്ത ദിനം എന്നാണ് ചാര്‍ജ് വര്‍ദ്ധനവിനെ ഈ രംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്. കുറിപ്പടിയിലെ ഓരോ ഇനത്തിനും പത്തു പൗണ്ട് വീതം നല്‍കേണ്ടിവരുന്ന സാധാരണ രോഗികള്‍ക്ക് ഇതു ഇരുണ്ട ദിനങ്ങളാവുമെന്നും നിരക്ക് വര്‍ദ്ധനവ് തികച്ചും നീതി പൂര്‍വ്വമല്ലെന്നും റോയല്‍ ഫാര്‍മസിക്യൂട്ടിക്കല്‍ സൊസൈറ്റി ചെയര്‍ വുമണ്‍ ടേസ് ഒപുട്ടു അഭിപ്രായപ്പെട്ടു.

ചാര്‍ജ് ഉയരുന്നത് മൂലം മുഴുവന്‍ ഡോസും ഒഴിവാക്കുന്നതിനോ മേടിക്കാതിരിക്കുന്നതിനോ കാരണമാകുമെന്നും അഭിപ്രായമുണ്ട്. ഇംഗ്ലണ്ടില്‍ മാത്രമാണ് പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജുള്ളൂ.

അതേസമയം, പുതിയ എന്‍എച്ച്എസ് ഫാര്‍മസി ഫസ്റ്റ് സ്‌കീം പ്രകാരം പത്തില്‍ ഒന്‍പത് രോഗികള്‍ക്കും വിജയകരമായി ചികിത്സ നല്‍കുന്നതിലൂടെ ജിപിമാര്‍ക്ക് മേലുള്ള സമ്മര്‍ദം കുറയുന്നതായി കണക്കുകള്‍ തെളിയിക്കുന്നു.

സ്‌കീം ആരംഭിച്ച് രണ്ട് മാസത്തിനകം തങ്ങളുടെ അംഗങ്ങള്‍ 90,000-ലേറെ കണ്‍സള്‍ട്ടേഷനുകള്‍ നടത്തിയതായി കമ്പനി കെമിസ്റ്റ്‌സ് അസോസിയേഷന്‍ പറയുന്നു. ബൂട്‌സ്, സൂപ്പര്‍ഡ്രഗ് ഉള്‍പ്പെടെ വലിയ ഹൈസ്ട്രീറ്റ് കെമിസ്റ്റുകളും ഇവരുടെ അംഗമാണ്. ഇതില്‍ 88 ശതമാനം പേരും എന്‍എച്ച്എസ് ഫണ്ടിംഗുള്ള കെയര്‍ നേടാന്‍ യോഗ്യതയുള്ളവരായിരുന്നു. ഇതുവഴി ഫാമിലി ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ ഗുരുതര അവസ്ഥകള്‍ ബാധിച്ചവര്‍ക്ക് സമയം നല്‍കാനും കഴിഞ്ഞു.

12 മാസത്തെ എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷന്‍ പ്രീപേയ്‌മെന്റ് സര്‍ട്ടിഫിക്കറ്റിന്റെ നിരക്ക് 111.60 പൗണ്ടില്‍ നിന്നും 114.50 പൗണ്ടിലേക്കും വര്‍ധിക്കും. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഉണ്ടാവില്ല.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions