യു.കെ.വാര്‍ത്തകള്‍

നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ ബ്രിട്ടന്റെ റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി

യുകെയിലേക്കുള്ള നിയമപരമായ കുടിയേറ്റത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഫലമായി റെക്കോര്‍ഡ് ഇമിഗ്രേഷന്‍ കുറഞ്ഞ് തുടങ്ങി. വിസാ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രാജ്യത്ത് എത്തുന്ന വിദേശ ജോലിക്കാരുടെയും, വിദ്യാര്‍ത്ഥികളുടെയും ഒഴുക്ക് കുറയുകയാണ്. വിദ്യാര്‍ത്ഥികളുടെ ബന്ധുക്കളെ കൊണ്ടുവരാനുള്ള നിയന്ത്രണം ആണ് ഇമിഗ്രേഷന്‍ കുറയാനും വാഴയൊരുക്കിയത്.

വിസാ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തില്‍ തന്നെ ബ്രിട്ടനിലെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണം താഴ്ന്നു. ജനുവരി മുതല്‍ മൂന്ന് മാസങ്ങള്‍ക്കിടെ സ്‌കില്‍ഡ് വര്‍ക്കേഴ്‌സ്, വിദ്യാര്‍ത്ഥികള്‍, അവരുടെ കുടുംബങ്ങള്‍, ഹെല്‍ത്ത് & കെയര്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ക്കായി യുകെ നല്‍കിയത് 139,100 വിസകളാണ് അനുവദിച്ചത്. 2023-ലെ ആദ്യ പാദത്തില്‍ 184,000 വിസകള്‍ നല്‍കിയ ഇടത്താണ് ഈ കുത്തനെയുള്ള ഇടിവ്.

2023-ല്‍ ഈ വിഭാഗങ്ങള്‍ക്ക് 1.13 മില്ല്യണ്‍ വിസകളാണ് നല്‍കിയത്. രാജ്യത്തേക്കുള്ള കുടിയേറ്റത്തില്‍ പ്രധാന പങ്ക് വഹിച്ചത് ഇവരുടെ വരവാണ്. സുനാകിന്റെ അഭയാര്‍ത്ഥി നിയന്ത്രണ പദ്ധതികളുടെ ഭാഗമായി റുവാന്‍ഡയിലേക്ക് ആദ്യത്തെ അഭയാര്‍ത്ഥി അപേക്ഷകനെ അയച്ച സമയത്ത് തന്നെയാണ് നിയമപരമായ കുടിയേറ്റത്തിന്റെയും എണ്ണം കുറയുന്നതായി വ്യക്തമാകുന്നത്.

ബ്രിട്ടനിലേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് കണക്കുകള്‍ പെട്ടെന്ന് കുറഞ്ഞതിന് പിന്നില്‍. പഠിക്കാനെത്തിയവരുടെ കുടുംബാംഗങ്ങള്‍ക്ക് 6700 വിസകള്‍ മാത്രമാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 32,900 ആയിരുന്നു.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions