യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും ലോക്കല്‍ ഇലക്ഷന്‍; സാമ്പിള്‍ വെടിക്കെട്ടാകും

ലക്ഷക്കണക്കിന് ബ്രിട്ടീഷ് വോട്ടര്‍മാര്‍ ലോക്കല്‍ തെരഞ്ഞെടുപ്പിനായി പോളിംഗ് ബൂത്തിലേക്ക് എത്തവേ ടോറികള്‍ക്ക് നെഞ്ചിടിപ്പ്. ഇംഗ്ലണ്ടിലും, വെയില്‍സിലുമാണ് ഇന്ന് പ്രാദേശിക പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ തീരുമാനിക്കുന്നത്. ടോറികളുടെ കൈയിലുള്ള കൗണ്‍സില്‍ സീറ്റുകളില്‍ പാതിയും നഷ്ടമാകുമെന്നാണ് പ്രവചനം. പാര്‍ട്ടിക്ക് സുപ്രധാന നഷ്ടങ്ങള്‍ നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചാന്‍സലര്‍ ജെറമി ഹണ്ട് സമ്മതിച്ചിട്ടുണ്ട്.

മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ടോറി മേയര്‍ സ്ഥാനാര്‍ത്ഥികളായ ആന്‍ഡി സ്ട്രീറ്റിനും, ബെന്‍ ഹൗചെനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ കൈവിട്ട വോട്ടര്‍മാരോട് ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഗവണ്‍മെന്റിന്റെ കാര്യങ്ങള്‍ മറന്ന് വോട്ട് ചെയ്യാനാണ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വോട്ടര്‍മാര്‍ക്കുള്ള കത്തില്‍ ബോറിസ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഭൂരിപക്ഷം സീറ്റുകളും 2021-ല്‍ വോട്ടെടുപ്പ് നടന്നവയാണ്. ബോറിസിന്റെ ജനപ്രീതി കൊവിഡ്-19 വാക്‌സിന്‍ പുറത്തിറക്കിയതിന്റെ പശ്ചാത്തലത്തില്‍ കുതിച്ചുയര്‍ന്നപ്പോഴായിരുന്നു ഇത്. ലണ്ടനില്‍ ഉള്‍പ്പെടെ 11 മേയര്‍ തെരഞ്ഞെടുപ്പുകളും ഇപ്പോള്‍ നടക്കുന്നുണ്ട്. തലസ്ഥാനത്ത് ലേബറിന്റെ സാദിഖ് ഖാന്‍ കസേര സംരക്ഷിക്കാന്‍ ഇറങ്ങുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തി ടോറി സ്ഥാനാര്‍ത്ഥി സൂസന്‍ ഹാള്‍ രംഗത്തുണ്ട്.

വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ കണ്‍സര്‍വേറ്റീവ് മേയര്‍ സ്ഥാനാര്‍ത്ഥി സ്ട്രീറ്റിനും, ടീസ് വാലിയിലെ ഹൗചെനും ലേബറില്‍ നിന്നും കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നാണ് പ്രവചനം. പ്രവചനങ്ങളില്‍ സാദിഖ് ഖാന്‍ ഹാളിനേക്കാള്‍ മുന്നിലാണ്. ലോക്കല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ലഭിക്കാന്‍ സാധ്യതയുണ്ടെന്ന ജെറമി ഹണ്ടിന്റെ വാക്കുകള്‍ ടോറികള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ്.

  • പുതുവത്സരാഘോഷം: ലണ്ടനില്‍ കര്‍ശന സുരക്ഷ; ടിക്കറ്റില്ലാതെ തേംസ് നദിക്കരയില്‍ പ്രവേശനമില്ല
  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions