യു.കെ.വാര്‍ത്തകള്‍

ബര്‍ട്ടണില്‍ യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി ഡെര്‍ബിയ്ക്കടുത്ത് ബര്‍ട്ടണില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു. 25കാരിയായ ജെറീന ജോര്‍ജ് ആണ് കുഴഞ്ഞു വീണു മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് മരണം സംഭവിച്ചത്. ബര്‍ട്ടണിലെ ജോര്‍ജിന്റെയും റോസ്ലിയുടെയും മൂന്നു പെണ്‍മക്കളില്‍ ഏറ്റവും ഇളയ മകളാണ് ജെറീന. അപ്രതീക്ഷിതമായി എത്തിയ മരണവാര്‍ത്തയില്‍ തകര്‍ന്നിരിക്കുകയാണ് കുടുംബം.
ജെറീന യു കെ യിലെ പ്രശസ്തമായ ടാക്സ് അഡ്വൈസറി കമ്പനി യായ ബി ഡി ഒ നോട്ടിംഗാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / സീനിയര്‍ ടാക്സ് അഡ്വൈസര്‍ ആയി ജോലി ചെയ്‌ത്‌ വരുകയായിരുന്നു .

ജെറീന സ്വന്തം വീട്ടില്‍ വ്യായാമം ചെയ്യുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഉടനെ തന്നെ നഴ്സും ആക്സിഡന്റ് ആന്റ് എമര്‍ജന്‍സി വിഭാഗത്തില്‍ ജോലി ചെയ്യുകയും ചെയ്യുന്ന അമ്മ റോസിലി സിപിആര്‍ കൊടുക്കുകയും എമര്‍ജന്‍സി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു . എമര്‍ജന്‍സി ആന്റ് ആംബുലന്‍സ് വിഭാഗം സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല.

ജോര്‍ജ് വറീതും റോസിലിയും ബര്‍ട്ടണ്‍ ഓണ്‍ ട്രെന്റിന്റെആദ്യകാല മലയാളികളാണ്. പിതാവ് ജോര്‍ജ് അങ്കമാലി പാലിശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ് . ജെറീനയുടെ അമ്മ റോസിലി ബര്‍ട്ടണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലാണ് ജോലി ചെയ്യുന്നത് ജെറീനയ്ക്ക് രണ്ടു മൂത്ത സഹോദരിമാരാണ് ഉള്ളത് . മെറീന ലിയോയും അലീന ജോര്‍ജും. മെറീനയും ഭര്‍ത്താവ് ലിയോയും സ്‌കന്ത്രോപ്പിലാണ് താമസിക്കുന്നത് . രണ്ടാമത്തെ ചേച്ചി അലീന ജോര്‍ജ് അധ്യാപികയായി സിംഗപ്പൂരില്‍ ആണ്.

ജെറീനയുടെ വിയോഗത്തില്‍ തളര്‍ന്ന കുടുംബത്തിന് സാന്ത്വനമായി മലയാളി സമൂഹം ഒപ്പം തന്നെയുണ്ട്.
സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.

  • ബോക്സിംഗ് ഡേയില്‍ വീടിനു തീപിടിച്ച് അമ്മയും രണ്ട് കുഞ്ഞുങ്ങളും മരിച്ചു
  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions