യു.കെ.വാര്‍ത്തകള്‍

കൗണ്‍സിലുകളിലെ പരാജയം: വന്‍ നികുതി ഇളവുകള്‍ക്കായി സുനകിന് മേല്‍ സമ്മര്‍ദ്ദം

കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വലിയ തിരിച്ചടി നേരിട്ടതോടെ വന്‍ നികുതി ഇളവുകള്‍ക്കായി സുനകിന് മേല്‍ സമ്മര്‍ദ്ദവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍. പൊതു തെരഞ്ഞെടുപ്പ് അടുത്തു വരുന്നതോടെ, വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി വന്‍ നികുതി ഇളവുകള്‍ പ്രാഖ്യാപിക്കണമെന്നു അവര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു. സാധാരണ പാര്‍ട്ടി അനുഭാവികള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പ്രവര്‍ത്തന രീതിയില്‍ അസംതൃപ്തരും രോഷാകുലരുമാണെന്ന് മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത്ത് പറഞ്ഞു.

എന്നാല്‍, തെറ്റുകള്‍ തിരുത്തി മുന്‍പോട്ട് പോയാല്‍ പൊതു തെരഞ്ഞെടുപ്പില്‍ ജയിക്കുവാാനുള്ള സാധ്യത ഇനിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ പുറത്തുവന്ന മോശം ഫലത്തെ മറികടന്ന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വരുന്ന ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കഴിയണമെന്നും ഡെയ്ലി എക്സ്പ്രസ്സില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു. പൊതുജന താത്പര്യം മുന്‍നിര്‍ത്തിയുള്ളതാകണം പ്രവര്‍ത്തനങ്ങള്‍.

പെന്‍ഷന്‍കാര്‍ക്കും സ്വയം തൊഴില്‍ സംരംഭകര്‍ക്കും സഹായകരമായ നിലപാടുകള്‍ വെണമെന്നാണ് എം പിമാര്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല ഗ്രീന്‍ ലെവികളില്‍ വന്‍ ഇളവുകള്‍ വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ലോക്കല്‍ കൗണ്‍സിലില്‍ ലേബര്‍ പാര്‍ട്ടി വിജയം കൈവരിച്ചതിന് പിന്നാലെയാണ് ഈ ആവശ്യങ്ങള്‍ ഉയരുന്നത്. തെരഞ്ഞെടുപ്പ് ഫലം നിരാശപ്പെടുത്തുന്നതാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം.

അതേസമയം, ലേബര്‍ പാര്‍ട്ടി നേടിയ വോട്ട് ഷെയര്‍, കീര്‍ സ്റ്റാര്‍മര്‍ക്ക് ഡൗണിംഗ് സ്ട്രീറ്റിലേക്ക് ഇനിയും ഒരുപാട് ദൂരം ഉണ്ട് എന്നാണ് കാണിക്കുന്നതെന്ന് ലേബര്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ പറയുന്നു. ഏക കക്ഷി ഭരണം അസാധ്യമാകുമെന്നും,. എസ് എന്‍ പി, ഗ്രീന്‍സ്, ലിബറല്‍ ഡെമോക്രാറ്റുകള്‍ തുടങ്ങിയവരുമായി സഖ്യം ആവശ്യമായേക്കും എന്ന് കരുതുന്നവരും ഉണ്ട്.

അതേസമയം, പ്രധാനമന്ത്രി വെല്ലുവിളികളെ നേരിടുവാന്‍ സുസജ്ജനാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നു. നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഇളവുകള്‍ കൊണ്ടു വന്നതു പോലെ, ജനപ്രിയങ്ങളായ നടപടികള്‍ ഇനിയും ആവശ്യമാണെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യം. തീര്‍ത്തും ജനവിരുദ്ധമായ ഇന്‍ഹെരിറ്റന്‍സ് ടാക്സ് സംബന്ധിച്ചും നടപടികള്‍ വേണമെന്ന് അവര്‍ പറയുന്നു. അതുപോലെ 40 ശതമാനം നികുതി നല്‍കുന്നതിനുള്ള കുറഞ്ഞ വേതന പരിധി 80,000 പൗണ്ട് ആക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍, പാര്‍ട്ടി ഒറ്റക്ക് ഭൂരിപക്ഷം നേടും എന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച ലേബര്‍ നേതാവ് ലോര്‍ഡ് ബ്ലങ്കറ്റ് പറയുന്നത് പക്ഷെ ശരത്ക്കാലമാകുമ്പോഴേക്കും സ്ഥിതിഗതികള്‍ വ്യത്യാസപ്പെട്ടേക്കാം എന്നാണ്. പലരും പ്രവചിക്കുന്നതു പോലെ പാര്‍ട്ടി ഒരു തൂത്തുവാരല്‍ നടത്തുമോ എന്നത് സംശയമാണെന്നും അദ്ദേഹം പറയുന്നു.

  • ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രോപ്പര്‍ട്ടി വില ഉയര്‍ന്നത് 13 ശതമാനത്തോളം; സൗത്ത് ഈസ്റ്റ് മേഖലയില്‍ വിലയില്‍ റെക്കോര്‍ഡ് വില ഇടിവ്
  • സോഷ്യല്‍ മീഡിയയിലൂടെ വ്യാജ മരുന്ന് വ്യാപാരവും തട്ടിപ്പുകളും; ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പ്
  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions