അല്‍പ്പം ശ്രദ്ധിച്ചാല്‍ യുകെയില്‍ യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ലാഭകരമായ രീതിയില്‍ വാങ്ങല്‍ നടത്താം. ദേശീയ ശരാശരിയേക്കാള്‍ 2000 പൗണ്ട് വരെ താഴ്ന്ന വിലയില്‍ കാറുകള്‍ വാങ്ങാന്‍ പറ്റുന്ന സ്ഥലങ്ങളുണ്ട് എന്നതാണ് ശ്രദ്ധേയം. ബ്രിട്ടനില്‍ എത്തിയാല്‍ യാത്രകള്‍ക്ക് കാര്‍ വളരെ അത്യാവശ്യ കാര്യമാണ .
ഏറ്റവും പുതിയ മോട്ടോര്‍സ് ഡാറ്റ പ്രകാരം ഏപ്രില്‍ മാസത്തില്‍ കുറഞ്ഞ ശരാശരി വിലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ കഴിയുന്ന ഇടങ്ങളുടെ പട്ടികയില്‍ ലണ്ടനില്‍ തന്നെയാണ് യൂസ്ഡ് കാറുകള്‍ക്കും ഏറ്റവും ഉയര്‍ന്ന വില.
അതേസമയം വെയില്‍സില്‍ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയാണ്. ഇവിടെയാണ് ഏറ്റവും ലാഭകരമായി വാഹനം വാങ്ങാന്‍ കഴിയുക. വെയില്‍സിലെ ശരാശരി വില 14,519 പൗണ്ടാണ്, ദേശീയ ശരാശരിയെ അപേക്ഷിച്ച് 2306 പൗണ്ട് കുറവാണിത്. വെയില്‍സില്‍ വര്‍ഷാവര്‍ഷം കാര്‍ മൂല്യം താഴുന്നുണ്ട്.
മിഡ്‌ലാന്‍ഡ്‌സാണ് തൊട്ടുപിന്നില്‍. ഇവിടെ ശരാശരി യൂസ്ഡ് കാറുകള്‍ 15,932 പൗണ്ടില്‍ വരെ ലഭിക്കും.
യൂസ്ഡ് കാര്‍ ലാഭകരമായി വാങ്ങുന്ന ടോപ്പ് 10 ഇടങ്ങളുടെ റാങ്കിംഗ് :
1) വെയില്‍സ്
2) മിഡ്‌ലാന്‍ഡ്‌സ്
3) നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്
4) നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്
5) സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്
6) സ്‌കോട്ട്‌ലണ്ട്
7) സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്
8) സൗത്ത് സെന്‍ഡ്രല്‍ ഇംഗ്ലണ്ട്
9) ഈസ്റ്റ് ആംഗ്ലിയ
10) ലണ്ടന്‍