യു.കെ.വാര്‍ത്തകള്‍

പൊണ്ണത്തടി കുറയ്ക്കാന്‍ പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കാന്‍ എന്‍എച്ച്എസ്

പൊണ്ണത്തടിയും അത് മൂലമുണ്ടാകുന്ന രോഗാവസ്ഥകളും എന്‍എച്ച്എസിനു വലിയ ബാധ്യതയാണ്. അതിനാല്‍ എന്‍എച്ച്എസ് വലിയ ബോധവത്കരണമാണ് നടത്തുന്നത്. സര്‍ക്കാര്‍ മുമ്പ് ഷുഗര്‍ ടാക്സ് പോലുള്ള നടപടികള്‍ കൊണ്ടുവന്നിട്ടും ലക്‌ഷ്യം കൈവരിക്കാനായിട്ടില്ല.

ഇപ്പോഴിതാ പൊണ്ണത്തടിയുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ് രംഗത്തുവരുന്നു. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

കെബാബ് ഷോപ്പ് ഒഴിവാക്കാന്‍ വീട്ടിലേക്ക് വഴിമാറി പോകാനും, ശരീരത്തെ സ്‌കിപ്പായി ഉപയോഗിക്കരുതെന്നും ഉള്‍പ്പെടെ സന്ദേശങ്ങളാണ് ദൈനംദിന ടിപ്പുകളായി തേടിയെത്തുക. എന്‍എച്ച്എസില്‍ ഉടനീളം ഈ സ്‌കീം നടപ്പാക്കുമെന്ന് ഗവേഷകര്‍ പറഞ്ഞു. സ്ലിമ്മിംഗ് ക്ലാസുകളെ അപേക്ഷിച്ച് ആളുകള്‍ കൂടുതല്‍ ഭാരം കുറച്ചതായി ഇവര്‍ കണ്ടെത്തി.

ബ്രിസ്റ്റോള്‍, ഗ്ലാസ്‌ഗോ, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളിലെ ജിപി സര്‍ജറികള്‍ വഴി റിക്രൂട്ട് ചെയ്ത 585 പുരുഷന്‍മാര്‍ക്കിടയില്‍ ഗവണ്‍മെന്റ് ഫണ്ടിംഗോടെയാണ് പഠനം നടന്നത്. ഒരു വര്‍ഷം കൊണ്ട് ശരീരത്തിലെ 10 ശതമാനം ഭാരം കുറയ്ക്കാനായിരുന്നു ഇവര്‍ക്ക് നല്‍കിയ ചലഞ്ച്. ഇതിന് 400 പൗണ്ട് ക്യാഷ് ഇന്‍സെന്റീവും ലഭ്യമാക്കി.

ഈ പരീക്ഷണം വിജയമായതോടെ തുടരാനാണ് തീരുമാനം. ഒപ്പം സ്ത്രീകളിലേക്ക് ഇത് പരീക്ഷിക്കാനും ആലോചന ആരംഭിച്ചു. ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഭാരം കുറയ്ക്കാന്‍ പണം നല്‍കുന്നതാണ് എന്‍എച്ച്എസിന് ചെലവ് കുറഞ്ഞ മാര്‍ഗ്ഗം. ഇതുവഴി ഡയബറ്റീസ്, ഹൃദ്രോഗം എന്നിങ്ങനെ പ്രശ്‌നങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് കുറയ്ക്കാന്‍ കഴിയും.

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions