യു.കെ.വാര്‍ത്തകള്‍

കറിപ്പൊടികളില്‍ കീടനാശിനി സാന്നിധ്യം; ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിക്ക് കര്‍ശന നിയന്ത്രണങ്ങളുമായി യുകെ

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഇറക്കുമതിയില്‍ നിരീക്ഷണം കര്‍ശനമായി യുകെ വാച്ച്‌ഡോഗ്. കറിപ്പൊടി, മസാലപ്പൊടി തുടങ്ങിയവയില്‍ ഉള്‍പ്പെടെ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നിയന്ത്രണം. കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്‌സൈഡ് അടങ്ങിയതായി തിരിച്ചറിഞ്ഞതിന്റെ പേരില്‍ ഉയര്‍ന്ന ആശങ്ക മൂലമാണ് ഇന്ത്യയില്‍ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജന ഇറക്കുമതിക്കും ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ മാസം സിംഗപ്പൂരില്‍ നിന്നും എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു. ഹോങ്കോംഗിലും സമാനമായ വിഷയത്തില്‍ ഇവയുടെ വില്‍പ്പന നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സുരക്ഷിതമാണെന്ന് ബ്രാന്‍ഡുകള്‍ അവകാശപ്പെടുന്നു. കറുവപട്ട, ഗ്രാമ്പൂ, ജാതിക്ക, പെരുംജീരകം, മല്ലി, ഇഞ്ചി, കുങ്കുമപ്പൂവ്, മഞ്ഞള്‍ എന്നിവയ്ക്കാണ് ഇറക്കുമതി നിയന്ത്രണം വരുന്നത്.

എഥിലീന്‍ ഓക്‌സൈഡിന്റെ ഉപയോഗം ഇവിടെ അനുവദിക്കില്ല, ഇത് കൂടുതലും കണ്ടെത്തിയിരിക്കുന്നത് ഔഷധസസ്യങ്ങളിലും, സുഗന്ധവ്യഞ്ജനങ്ങളിലുമാണ്, എഫ്എസ്എ ഫുഡ് പോളിസി ഡെപ്യൂട്ടി ഡയറക്ടര്‍ ജെയിംസ് കൂപ്പര്‍ വ്യക്തമാക്കി. ഇതോടെയാണ് ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളില്‍ കീടനാശിനി സാന്നിധ്യം പരിശോധിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നും എഫ്എസ്എ കൂട്ടിച്ചേര്‍ത്തു.

കാന്‍സറിന് കാരണമാകുന്ന എഥിലീന്‍ ഓക്‌സൈഡ് ഉയര്‍ന്ന തോതില്‍ കണ്ടെത്തിയതോടെ ഇന്ത്യക്ക് പുറമെ യുഎസ്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവരും സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും ഇവയുടെ ഫലങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions