യു.കെ.വാര്‍ത്തകള്‍

ഡെര്‍ബിയില്‍ അന്തരിച്ച ജെറീന ജോര്‍ജിന് ബുധനാഴ്ച വിടനല്‍കും

ഡെര്‍ബിയ്ക്ക് അടുത്ത് ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ച ജെറീന ജോര്‍ജ് എന്ന 25കാരിയുടെ പൊതുദര്‍ശനം ബുധനാഴ്ച നടക്കും. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ സെന്റ് മേരി സെന്റ് മൊഡ്വീന്‍ കാത്തലിക് ചര്‍ച്ചില്‍ രാവിലെ 11 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നോടെ അവസാനിക്കുന്ന ശുശ്രൂഷാ ചടങ്ങുകളിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് പേരാണ് ജെറീനയെ അവസാനമായി കാണാന്‍ എത്തുക.

ജോര്‍ജ് വറീത് - റോസിലി ജോര്‍ജ് ദമ്പതികളുടെ ഇളയ മകളായിരുന്ന ജെറീനയുടെ അപ്രതീക്ഷിത വിയോഗം ഇനിയും ഉള്‍ക്കൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈമാസം നാലിന് രാത്രി ഒന്‍പതു മണിയോടെയാണ് ജെറീനയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പൂര്‍ണ ആരോഗ്യ വതിയായിരുന്ന ജെറീനയുടെ വിയോഗം നല്‍കിയ വേദനയിലാണ് ഇപ്പോഴും പ്രിയപ്പെട്ടവരെല്ലാം ഉള്ളത്.

എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു. ജോര്‍ജ്, റോസിലി ദമ്പതികളുടെ ഇളയ മകളായിരുന്നു ജെറീന. സഹോദരങ്ങള്‍: മെറീന ലിയോ, അലീന ജോര്‍ജ്. സഹോദരി ഭര്‍ത്താവ്: ലിയോ തോലത്ത്.

ദേവാലയത്തിന്റെ വിലാസം

Saint Mary Saint Modwen Catholic Church, 78a Guild St Burton-on-Trent DE14 1NB

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള വിലാസം

Middleway Retail Park, DE141NA. Burton-on-Trent

  • തുടരുന്ന വംശീയ ആക്രമണം: മലയാളി നഴ്‌സുമാര്‍ ഭയത്തില്‍
  • അന്യായമായി പിരിച്ചുവിട്ടപ്പെട്ട എന്‍എച്ച്എസ് ഡോക്ടര്‍ക്ക് 85000 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി
  • ഇംഗ്ലണ്ടില്‍ ജിപി അപ്പോയിന്റ്‌മെന്റിനായി ഒരു മാസത്തിലേറെ കാത്തിരുന്നത് 300,000 പേര്‍
  • യുകെയില്‍ പുതുവത്സര ദിനങ്ങള്‍ തണുത്തുറയും; കടുത്ത മഞ്ഞ് വീഴ്ച നാല് ദിവസം
  • ലണ്ടനില്‍ 3 മലയാളി നഴ്‌സുമാരെ ബസില്‍ കത്തിയുമായി ആക്രമിച്ചു; ആശങ്കയില്‍ മലയാളി സമൂഹം
  • യുകെയില്‍ കാര്‍ മോഷണങ്ങളില്‍ ആശങ്കാജനകമായ വര്‍ധന; പ്രത്യേക പോലീസ് യൂണിറ്റ് വേണമെന്ന് ആവശ്യം
  • ജോലിയ്ക്ക് നിലവാരമില്ലെന്ന പേരില്‍ മലയാളികളടക്കം നിരവധി എന്‍എച്ച്എസ് ജീവനക്കാര്‍ പുറത്തായി!
  • കുടിയേറ്റ വിരുദ്ധതയും വംശീയതയും: എന്‍എച്ച്എസില്‍ കൂടുതല്‍ വിദേശ ഡോക്ടര്‍മാരും നഴ്‌സുമാരും രാജിവയ്ക്കുന്നു
  • സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ ജിജിമോന്റെ സംസ്‌കാരം 30ന്; വിടയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഷെഫീല്‍ഡില്‍ വെടിവയ്പ്പ്; 20 കാരന്‍ ഗുരുതരാവസ്ഥയില്‍, 4 പേര്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions